വിഴിഞ്ഞം: സർക്കാർ സമീപനം തൃപ്തികരമല്ലെന്ന് ലത്തീൻ കത്തോലിക്ക സഭ

തിരുവനന്തപുരം: ലത്തീൻ കത്തോലിക്ക സഭയുമായി ഊഷ്മള ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ അവകാശവാദം സഭയുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ പ്രകടമല്ലെന്ന് സഭ വക്താവ് ജോസഫ് ജൂഡ്. ലത്തീൻ സമുദായത്തിന്‍റെയും ആംഗ്ലോ ഇന്ത്യൻ, ദലിത് ക്രൈസ്തവ സമൂഹങ്ങളുടെയും പ്രശ്നങ്ങളോടും ആവശ്യങ്ങളോടും സർക്കാർ ക്രിയാന്മകമായല്ല ഇതുവരെ പ്രതികരിച്ചത്.

മത്സ്യത്തൊഴിലാളി സമരത്തോട് സർക്കാർ സ്വീകരിച്ച സമീപനത്തിലും തീരുമാനങ്ങളിലും തൃപ്തികരമായ നിലപാടല്ല സഭക്കുള്ളത്. സിമന്റ് ഗോഡൗണുകളിൽ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നിശ്ചയിച്ച വാടക കൂട്ടാൻ വിസ്സമ്മതിച്ച സർക്കാർ ദയാരഹിതമായ മുഖമാണ് വ്യക്തമാക്കിയത്. തീരദേശ ജനതയോട് നീതി കാട്ടിയില്ലെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - vizhinjam: The Latin Catholic Church said the government's approach was unsatisfactory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.