വിഴിഞ്ഞം: സർക്കാറിനെതിരെ ലത്തീൻ അതിരൂപത ഇടയലേഖനം; ആറ് ആവശ്യങ്ങൾ നടപ്പിലാക്കിയെന്നത് സർക്കാറിന്‍റെ വാദം മാത്രം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷവിമർശനവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത. സമവായത്തിന്‍റെ ഭാഗമായുള്ള സർക്കാർ സമീപനത്തിൽ തൃപ്തരല്ലെന്ന് ഇടയലേഖനത്തിൽ പറയുന്നു. അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോയുടെ ഇടയലേഖനം പള്ളികളിൽ വായിച്ചു.

വിഴിഞ്ഞത്ത് സംഘർഷം ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമാണ് സമരം താൽകാലികമായി നിർത്തിയത്. തുറമുഖ നിർമാണം നിർത്തുന്നതൊഴികെ മറ്റ് ആറ് ആവശ്യങ്ങൾ നടപ്പിലാക്കി എന്നത് സർക്കാറിന്‍റെ വാദം മാത്രമാണ്. ഭാഗികമായ ഉറപ്പാണ് സർക്കാർ നൽകിയതെന്നും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

നവംബർ 26, 27 തീയതികളിൽ വിഴിഞ്ഞത്തുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്നാണ് സമരം അവസാനിപ്പിക്കേണ്ടി വന്നത്. ഉറപ്പുകൾ സർക്കാർ പാലിക്കാത്ത സാഹചര്യമുണ്ടായാൽ സമരം വീണ്ടും തുടങ്ങുമെന്ന് ഇടയലേഖനം മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - Vizhinjam Protests: Latin Archdiocese Pastoral Letter Against Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.