തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കേരളത്തെ ആഗോള വ്യവസായിക ഹബ്ബാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ആഗോള തുറമുഖ വാണിജ്യ വ്യാപാരമേഖലയില്‍ ഇന്ത്യക്ക് മേല്‍ക്കൈ നേടാനുമാവും. വിഴിഞ്ഞം കോണ്‍ക്ലേവ്- 2025 ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ 15 ശതമാനം കണ്ടെയ്നര്‍ ട്രാന്സ്ഷിപ്മെന്റുകള് കൈകാര്യം ചെയ്യുന്ന തരത്തില്‍ വിഴിഞ്ഞം വികസിക്കുമെന്നും മന്ത്രി പറഞ്ഞു.വിഴിഞ്ഞം ഇന്ത്യയുടെ പുതിയ കവാടമായി മാറുകയാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, അദാനി പോർട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ പ്രണവ് ചൗധരി, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹരികൃഷ്ണന്. ആര്, വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടര്‍ മീര്‍ മുഹമ്മദ്, വിസില്‍ എം.ഡി ഡോ. ദിവ്യ എസ് അയ്യര്‍, മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍.എസ്. പിള്ള, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.