Posted On
date_range Updated On
date_range വിഴിഞ്ഞം തുറമുഖം: ശശി തരൂരിന്‍റേത് പാർട്ടി നയമെന്ന് കെ. മുരളീധരൻ
കണ്ണൂർ: വിഴിഞ്ഞം തുറമുഖവിഷയത്തിൽ ശശി തരൂർ പറഞ്ഞത് കോൺഗ്രസ് പാർട്ടിയുടെ നയമാണെന്ന് കെ. മുരളീധരൻ എം.പി. വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കണം. അതിന് കേന്ദ്രസേനയെ വിളിച്ചുവരുത്തേണ്ട കാര്യമില്ല. ഇക്കാര്യമാണ് ശശി തരൂർ വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ കേന്ദ്രസേനക്ക് വരാനാകില്ല. കേന്ദ്രസേനയെ ക്ഷണിച്ചുവരുത്തി മത്സ്യത്തൊഴിലാളികൾക്ക് വല്ല അപകടവുമുണ്ടായാൽ മുഖ്യമന്ത്രിയും സർക്കാറും സമാധാനം പറയേണ്ടിവരും.
വിഴിഞ്ഞം തുറമുഖത്തെ മത്സ്യത്തൊഴിലാളികളെ സ്നേഹത്തോടെ കാര്യം പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടതെന്നും മുരളീധരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.