മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളജ്: ആവശ്യം തള്ളി മന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം ജി​ല്ല​യി​ൽ ര​ണ്ടാ​മ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്​ സാ​ധ്യ​ത​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ജ​ന​സം​ഖ്യ​യും രോ​ഗി​ക​ളു​ടെ അ​നു​പാ​ത​വും ക​ണ​ക്കാ​ക്കി തി​രൂ​ർ ആ​സ്ഥാ​ന​മാ​യി പു​തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള കു​റു​ക്കോ​ളി മൊ​യ്‌​തീ​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ ര​ണ്ടാം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​വ​ശ്യം മ​ന്ത്രി ത​ള്ളി​യ​ത്.

നി​ല​വി​ലു​ള്ള മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​​ൽ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

2015ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ അ​നു​വ​ദി​ച്ച​താ​ണ്​ തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ടാ​മ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ്. എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ന​ഷ്ട​പ്പെ​ട്ട മെ​ഡി​ക്ക​ൽ കോ​ള​ജ്​ പു​തി​യ സ​ർ​ക്കാ​ർ ഇ​ട​​പെ​ട്ട്​ വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​പ്പാ​ട്ട്​ ആ​രം​ഭി​ക്കു​ന്ന​ത്​ മെ​ഡി​ക്ക​ൽ പി.​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - No Second Medical College for Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.