Posted On
date_range Updated On
date_range വിയ്യൂർ ജയിലില്‍ തടവുകാർ ഏറ്റുമുട്ടി
തൃശൂർ: വിയ്യൂർ ജയിലിൽ വീണ്ടും ഗുണ്ടാതടവുകാർ ഏറ്റുമുട്ടി. ഗുണ്ട നേതാവ് ചാപ്ലി ബിജുവിെൻറ സംഘാംഗമായിരുന്ന പല്ലന് രാജേഷിെന എറണാകുളത്തെ കണ്ണന്, പാവറട്ടി സ്വദേശി സിയാദ്, അരിമ്പൂര്‍ സനൂപ് എന്നീ ഗുണ്ടകൾ ചേര്‍ന്ന് ജയിൽ വളപ്പിൽ ഓടിച്ചിട്ട് തല്ലി.
ജയിലിലെ ആശുപത്രിയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു മർദനം. നടന്നു വരുന്നതിനിടെ അടി തുടങ്ങി. പ്രതിരോധിക്കുന്നതിനായി കുതറിയ രാജേഷിനെ കല്ലെടുത്ത് ഇടിച്ചു. ഇതോടെ ഇയാള്‍ രക്ഷപ്പെട്ട് ഓടിയെങ്കിലും പിറകെ ഓടി മർദിച്ചു. പിന്നീട് ബി.േബ്ലാക്കിലേക്ക് ഓടിക്കയറി. മുന്വൈരാഗ്യമാണ്കാരണമേത്ര. കണ്ണന് മുമ്പും ജയിലില്‍ തടവുകാർക്കും ജീവനക്കാർക്കും നേരെ പ്രശ്നങ്ങളുമുണ്ടാക്കിയിട്ടുണ്ട്.
ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് നേരത്തെയും സംഘർഷങ്ങൾ ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ്, കോടതിയില്‍ ഹാജരാക്കാന്‍ വിയ്യൂര്‍ ജയിലിലെത്തിച്ച ഗുണ്ട നേതാവ് കടവി രഞ്ജിത്തിന് ജയിലിനുള്ളിൽ മർദനമേറ്റത്. കഴിഞ്ഞയാഴ്ച അയ്യന്തോൾ കോടതി മുറ്റത്ത് വെച്ച് ഗുണ്ടാ നേതാവ് വെള്ള റോയിയെ കടവി രഞ്ജിത്തിെൻറ കൂട്ടാളി കറുമ്പൂസ് അടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.