വിതുര കേസ്; മൂന്നാം ഘട്ട വിചാരണ ജനുവരി 14ന്

കോട്ടയം: വിതുര പെൺവാണിഭ കേസിൽ മൂന്നാം ഘട്ട വിചാരണ ജനുവരി 14ന് ആരംഭിക്കും. കൊല്ലം സ്വദേശി സുരേഷ് ഒന്നാം പ്രതിയായ 21 കേസുകളുടെ വിചാരണയാണ് കോട്ടയത്തെ പ്രത്യേക കോടതിയിൽ തുടങ്ങുക. പീഡനത്തിനിരയായ പെൺകുട്ടി ഉൾപ്പെടെ പ്രധാനപ്പെട്ട മൂന്ന് സാക്ഷികൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി സമൻസ് അയച്ചു.

24 കേസുകളാണ് വിതുര പെൺവാണിഭക്കേസിൽ നിലവിലുള്ളത്. ആദ്യ രണ്ടുഘട്ടമായി പൂർത്തിയായ വിചാരണയിൽ നടൻ ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ള പ്രമുഖർ കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. രാജഗോപാൽ പടിപ്പുര ഹാജരായി.

Tags:    
News Summary - Vithura Case Third Phase Hearing-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.