നിലമ്പൂരില്‍ വിശ്വകര്‍മ മഹാസഭയുടെ പിന്തുണ യു.ഡി.എഫിന്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിശ്വകര്‍മ മഹാസഭ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കും. യു.ഡി.എഫ് ചെയര്‍മാനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

നിലമ്പൂരില്‍ യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിശ്വകര്‍മ മഹാസഭ നേതാക്കള്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ തോട്ടത്തില്‍, ചന്ദ്രന്‍ കൊണ്ടോട്ടി, അനില്‍ എടക്കര, എം.ടി. സുബ്രഹ്മണ്യം, പത്മ ശിവന്‍, മിനി സന്തോഷ്, പ്രജീന എന്നിവര്‍ പങ്കെടുത്തു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം നല്‍കുക, മുഴുവന്‍ വിശ്വകര്‍മരെയും ഒ.ഇ.സിയില്‍ ഉള്‍പ്പെടുത്തുക, വിദ്യാഭ്യാസ- ഉദ്യോഗ മേഖലയില്‍ റൊട്ടേഷന്‍ വ്യവസ്ഥ പുനഃക്രമീകരിച്ച് പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചര്‍ച്ച നടത്തിയത്. കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലിയും ചർച്ചയിൽ പങ്കെടുത്തു.

ആശാരി, മൂശാരി, തട്ടാൻ, കൊല്ലൻ, കൊത്തുപണിക്കാർ എന്നീ വിഭാഗങ്ങൾ ചേർന്നതാണ് അഖില കേരള വിശ്വകർമ മഹാസഭ. നിലമ്പൂരിൽ ഈ വിഭാഗത്തിന് 16000ലധികം വോട്ട് ഉണ്ട്.  

Tags:    
News Summary - Vishwakarma Mahasabha supports UDF Candidate in Nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.