Posted On
date_range Updated On
date_range വിഷു-റമദാൻ ഫെയറുകൾ 12 മുതൽ
തിരുവനന്തപുരം: സപ്ലൈകോയുടെ വിഷു-റമദാൻ ഫെയറുകൾ ഏപ്രിൽ 12 മുതൽ 21 വരെ നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് രാവിലെ11ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിനു സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർ മാര്‍ക്കറ്റ് പരിസരത്ത് നടക്കും.
മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. 14 ജില്ല ആസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാര്‍ക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. താലൂക്ക് ആസ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ.
വിഷുവിനും റമദാനും സ്പെഷൽ വിഭവങ്ങൾ തയാറാക്കുന്നതിനാവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റ് സാധനങ്ങൾ എന്നിവ 10 മുതൽ 35 ശതമാനം വരെ പ്രത്യേക വിലക്കിഴിവിൽ ഫെയറുകളിൽ വിൽപന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.