വിഷു, ഈസ്റ്റർ പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കെ.ആർ.ടി.സി സ്പെഷ്യൽ സർവീസ്

ബംഗളൂരു: വിഷു, പെസഹ വ്യാഴം, ദു:ഖവെള്ളി, ഈസ്റ്റർ എന്നീ അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കി ലെടുത്ത് സ്പെഷ്യൽ സർവീസുകളുമായി കേരള ആർ.ടി.സി. ബംഗളൂരുവിൽനിന്നും കേരളത്തിലേക്ക് സേലം വഴിയുള്ള ഏഴു സ്പെഷ്യൽ ഉൾ പ്പെടെ ആകെ 18 അധിക സർവീസുകളായിരിക്കും തിരക്കുള്ള ദിവസങ്ങളിൽ നടത്തുക. യാത്രക്കാർ കൂടുതലുള്ള ഏപ്രിൽ പത്ത്, 11, 12, 13, 17,18 ,19,20 തീയതികളിൽ ഒരോ ദിവസങ്ങളിലും ബംഗളൂരുവിൽ നിന്നും കേരളത്തിലേ വിവിധ ഭാഗങ്ങളിലേക്ക് 18 വീതം സ്പെഷ്യൽ സർവീസുകളുണ ്ടാകും.

ഏപ്രിൽ 13,14,15,16,20,21,22,23 തീയതികളിൽ കേരളത്തിൽനിന്നും ബംഗളൂരുവിലേക്ക് ഒരോ ദിവസവും 17 വീതം സ്പെഷ്യൽ സർവീസുകള ും ഒാപറേറ്റ് ചെയ്യും. ഏപ്രിൽ പത്തുമുതൽ ബംഗളൂരുവിൽനിന്നും കേരളത്തിലേക്കുള്ള സ്ഥിരം ഷെഡ്യൂൾ ബസുകളുടെ ടിക്കറ്റ ുകൾ ഏറെക്കുറെ വിറ്റഴിഞ്ഞിട്ടുണ്ട്. ഇവയുടെ ഒാൺലൈൻ റിസർവേഷൻ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. പുതുതായി പ്രഖ്യാപിച്ച സ്പെഷ്യൽ സർവീസുകളുടെ ഒാൺലൈൻ റിസർവേഷൻ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ബംഗളൂരു കേരള ആർ.ടി.സി അധികൃതർ അറിയിച്ചു.

തമിഴ്നാടുമായുള്ള അന്തർ സംസ്ഥാന കരാറിൽ വാരാന്ത്യ സ്പെഷ്യൽ സർവീസ് നടത്താമെന്ന തീരുമാനത്തി​െൻറ പിൻബലത്തിലാണ് സേലം വഴി കൂടുതൽ സർവീസുകൾ ഇത്തവണ ഒാപറേറ്റ് ചെയ്യുന്നത്. ബംഗളൂരുവിൽനിന്നും സേലം, കോയമ്പത്തൂർ, നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും ഇതേറൂട്ടിൽ തിരിച്ചും ഇത്തവണ സ്കാനിയ മൾട്ടി ആക്സിൽ സ്പെഷ്യൽ സർവീസ് ഒാപറേറ്റ് ചെയ്യുന്നുണ്ട്.

സ്പെഷ്യൽ സർവീസുകൾ ആ‍യതിനാൽ സർവീസ് ആരംഭിക്കുന്ന സ്ഥലം മുതൽ അവസാനിക്കുന്നതുവരെയുള്ള ‘എൻഡ് ടു എൻഡ് ഫ്ലക്സി' നിരക്കായിരിക്കും ഈടാക്കുക. സ്പെഷ്യൽ സർവീസിന് പുറമെ യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് ബംഗളൂരുവിൽനിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഈ ദിവസങ്ങളിൽ ഏതുസമയത്തും സർവീസ് നടത്തുന്നതിനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. റിസർവേഷന്: www.online.keralartc.com

ബംഗളൂരുവിൽ നിന്നുള്ള സപെഷ്യൽ സർവീസുകളുടെ സമയം (ഏപ്രിൽ പത്ത്, 11, 12, 13, 17,18,19,20 തീയതികളിൽ):

കോഴിക്കോടേക്ക്- (കുട്ട, മാനന്തവാടി വഴി ആറു സർവീസുകൾ)-രാത്രി 9.45ന് (സൂപ്പർ എക്സ്പ്രസ്), സൂപ്പർ ഡീലക്സ് സർവീസുകൾ: രാത്രി 9.20, രാത്രി 10.15, രാത്രി 10.45, രാത്രി 10.50, രാത്രി 11.15.

തൃശ്ശൂരിലേക്ക്- (സേലം, പാലക്കാട് വഴി), രണ്ട് സൂപ്പർ ഡീലക്സ് സർവീസുകൾ: രാത്രി 7.15. രാത്രി 7.25.

എറണാകുളത്തേക്ക്- (സേലം, പാലക്കാട് വഴി), രണ്ട് സൂപ്പർ ഡീലക്സ് സർവീസുകൾ: രാത്രി 6.30, രാത്രി 6.40.

കോട്ടയത്തേക്ക്- (സേലം, പാലക്കാട്) രണ്ട് സൂപ്പർ ഡീലക്സ്: വൈകിട്ട് ആറിനും 6.15നും.

കണ്ണൂരിലേക്ക്- (ഇരിട്ടി, മട്ടന്നൂർ വഴി) രണ്ട് സൂപ്പർ ഡീലക്സ്: രാത്രി 9.01, രാത്രി 10.10.

കണ്ണൂരിലേക്ക്- (ഇരിട്ടി, കൂട്ടുപുഴ വഴി) സൂപ്പർ ഫാസ്റ്റ്: രാത്രി 11ന്.

പയ്യന്നൂരിലേക്ക്- ചെറുപുഴ വഴി സൂപ്പർ എക്സ്പ്രസ് രാത്രി 10.15ന്.

സുൽത്താൻ ബത്തേരിയിലേക്ക്- രാത്രി 11.55ന് മൈസൂരുവിലേക്ക് സൂപ്പർ ഫാസ്റ്റ്.

തിരുവനന്തപുരത്തേക്ക്- (സേലം, കോയമ്പത്തൂർ, നാഗർകോവിൽ വഴി) രാത്രി എട്ടിന്.

കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് (ഏപ്രിൽ 13,14,15,16,20,21,22,23 തീയതികളിൽ, ബസുകൾ മേൽപറഞ്ഞ പ്രകാരം):
കോഴിക്കോടു നിന്ന്-
(മാനന്തവാടി, കുട്ട വഴി)-രാത്രി 7.35, രാത്രി 8.35, രാത്രി 7.45, രാത്രി 8.15, രാത്രി 8.25, രാത്രി 8.50.

തൃശ്ശൂരിൽനിന്ന്- രാത്രി 7.45 (കുട്ട വഴി), രാത്രി 8.15 (സേലം വഴി).

എറണാകുളത്തുനിന്ന്- വൈകിട്ട് 6.30 (സേലം വഴി), 6.45 (കുട്ട വഴി).

കോട്ടയത്തുനിന്ന്- വൈകിട്ട് 6.10 (സേലം), വൈകിട്ട് 6.30 (കുട്ട).

കണ്ണൂരിൽനിന്ന്- രാത്രി 8.10 (ഇരിട്ടി, മട്ടന്നൂർ), രാത്രി 9.40 (ഇരിട്ടി, കൂട്ടുപുഴ), രാത്രി 8.30 (ഇരിട്ടി, കൂട്ടുപുഴ).

പയ്യന്നൂരിൽനിന്ന്- വൈകിട്ട് 5.30ന് (െചറുപുഴ വഴി).

തിരുവനന്തപുരത്തുനിന്ന്- വൈകിട്ട് ആറിന് സ്കാനിയ (നാഗർകോവിൽ, സേലം).

Tags:    
News Summary - Vishu and Easter KSRTC Special Bus Services from Bangalore -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.