ജോലി നഷ്​ടമാവില്ല; വിഷ്‌ണുവിൻെറ ‘ജീവിതരേഖ’കൾ തിരിച്ചുകിട്ടി

തൃശൂർ: നാലുദിവസമായി ഊണും ഉറക്കവുമില്ലാതെ തൃശൂർ നഗരത്തിൽ അലഞ്ഞുനടന്ന ഗൂഡല്ലൂർ സ്വദേശി വിഷ്‌ണുപ്രസാദിന് ശ്വ ാസം നേരെവീണു, നഷ്​ടപ്പെട്ട പാസ്‌പോർട്ടും സർട്ടിഫിക്കറ്റുകളുമടങ്ങുന്ന ‘ജീവിതരേഖ’കൾ തിരിച്ചുകിട്ടി.
വെള്ള ിയാഴ്‌ച തേക്കിൻകാട്‌ മൈതാനിയിൽ നിന്നാണ്​ വിഷ്​ണുവി​​​െൻറ കാണാതായ ബാഗ്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടു യുവാക്കൾക്ക്‌ കിട്ടിയത്​.

തളിക്കു​ളം സ്വദേശി ഷാഹിദ്​, സുഹൃത്ത്​ പത്താംകല്ല്​ സ്വദേശി ഇമ്രാൻ എന്നിവർക്ക്​ കിട്ടിയ ബാഗ്​ ​െപാലിസ്​ സ്​റ്റേഷനിലെത്തിക്കുകയും ​െപാലീസ്​ വിഷ്​ണുവിന്​ കൈമാറുകയുമായിരുന്നു. ബാഗിലുണ്ടായിരുന്ന എസ്​.എസ്​.എൽ.സി, ബിരുദ സർട്ടിഫിക്കറ്റുകൾ നഷ്​ടമായി.

കഴ​ിഞ്ഞ ഞായറാഴ്​ച തൃശൂർ റെയിൽവേ സ്‌റ്റേഷനിലിരുന്ന്‌ ഉറങ്ങിപ്പോയപ്പോഴാണ്​ വിഷ്​ണുവി​​​െൻറ ബാഗ്‌ മോഷണം പോയത്​. രേഖകൾ കിട്ടിയിട്ട്​ കാര്യമില്ലാത്തതിനാലാകാം മോഷ്​ടാവ്​ അത്​ ഉപേക്ഷിച്ചുപോയത്​. റെയിൽവേ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിരുന്നു.

ഹോട്ടൽ മാനേജ്‌മ​​െൻറ് ബിരുദധാരിയായ വിഷ്‌ണുവിന്‌ ജർമനിയിലെ കപ്പൽ കമ്പനിയിൽ ജോലി ലഭിച്ചിരിക്കെയാണ്‌ രേഖകൾ നഷ്​ടപ്പെട്ടത്‌. അവിടെ ഹാജരാക്കേണ്ട സാക്ഷ്യപത്രങ്ങളും മറ്റു സർട്ടിഫിക്കറ്റുകളുമായിരുന്നു ബാഗിൽ. ജർമനിയിലേക്ക്​ പോകുന്നതുവരെ ചെലവിന്​ പണം കണ്ടെത്താൻ​ തൃശൂരിലെ ഹോട്ടലിൽ ​േജാലിക്കെത്തിയതായിരുന്നു ഈ 27കാരൻ. ബാഗ്​ കണ്ടെത്താൻ നഗരത്തിലെല്ലായിടത്തും അലഞ്ഞുനടക്കുകയായിരുന്നു വിഷ്​ണു.

Tags:    
News Summary - vishnu prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.