കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല -മന്ത്രി

ചാരുംമൂട് (ആലപ്പുഴ): കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ പിതാവും, രണ്ടാനമ്മയും മർദ്ദിച്ച നാലാം ക്ലാസ് വിദ്യാർഥിനിയെ ബന്ധു വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർഥിനിക്ക് മർദ്ദനമേറ്റ വിഷയത്തിൽ സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ നൂറനാട്, ഹിദായത്തുൽ ഇസ്ലാം എൽ.പി. സ്‌കൂളിലെ ഒരു നാലാം ക്ലാസ്സുകാരി നേരിട്ട ദുരനുഭവം നമ്മുടെയെല്ലാം മനസ്സാക്ഷിയെ ഞെട്ടിച്ച ഒന്നാണ്.

സ്വന്തം രണ്ടാനമ്മയുടെയും അച്ഛന്റെയും പീഡനത്തെക്കുറിച്ച് അവൾ നോട്ടുപുസ്തകത്തിൽ കുറിച്ചത് അധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടതാണ് ഈ സംഭവം പുറത്തറിയാൻ കാരണം. .

ഈ വിഷയത്തിൽ സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നത്. കുട്ടിക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സഹായവും സർക്കാർ ഉറപ്പുവരുത്തും. വിദ്യാർഥിനി പഠിക്കുന്ന സ്കൂളിലെ വിഷയം അന്വേഷിക്കാൻ ജില്ല വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

Tags:    
News Summary - Violence against children will not be tolerated says V sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.