തൃശൂർ: പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ഏങ്ങണ്ടിയൂർ സ്വദേശി വിനായക് ജീവനൊടുക്കിയ സംഭവത്തിെൻറ കേസ് ഡയറി ഹാജരാക്കാനുള്ള നിർദേശം അനുസരിക്കാത്ത വാടാനപ്പിള്ളി എസ്.ഐയെ അറസ്റ്റ് ചെയ്യാൻ തൃശൂർ റൂറൽ എസ്.പിക്ക് ലോകായുക്ത നിർദേശം നൽകി. പാവറട്ടി പൊലീസിനോട് സംഭവ ദിവസങ്ങളിലെ ജനറൽ ഡയറിയും വാടാനപ്പിള്ളി പൊലീസിനോട് കേസ് ഡയറിയും ഹാജരാക്കാനാണ് േലാകായുക്ത നിർദേശിച്ചിരുന്നത്. പാവറട്ടി പൊലീസ് ജനറൽ ഡയറി ഹാജരാക്കിയെങ്കിലും വാടാനപ്പള്ളി പൊലീസ് കേസ് ഡയറി ഹാജരാക്കിയില്ല. വിനായകിനൊപ്പം പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന സുഹൃത്ത് ശരതിനോട് സെപ്റ്റംബർ ഒമ്പതിന് ഹാജരാവാൻ നിർദേശം നൽകി.
വിനായകിന് ക്രൂരമർദനം ഏറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം നടത്തിയ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. എൻ.എ. ബാലറാമും ഫോറൻസിക് സർജനും അസി. പ്രഫസറുമായ ഡോ. കെ.ബി. രാഖിനും ലോകായുക്തക്ക് മൊഴി നൽകി. മൂന്നാമതൊരാളുടെ ശക്തമായ മർദനമാണ് ശരീരത്തിൽ കാണപ്പെട്ട പല പരിക്കുകളും വ്യക്തമാക്കുന്നത്. ക്രൂരമായ മർദനമാണ് വിനായക് അനുഭവിച്ചതെന്നും ഡോക്ടർമാർ മൊഴി നൽകി. പോസ്റ്റ്മോർട്ടം കണ്ടെത്തലുകളും പരിക്കുകളുടെ സാധ്യതകളും ലോകായുക്ത ജസ്റ്റിസുമാരായ പയസ് സി. കുര്യാക്കോസും കെ.പി. ബാലചന്ദ്രനും അടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഡോക്ടർമാർ വിശദീകരിച്ചു.
പിതാവിൽ നിന്നാവാം മർദനമേറ്റതെന്ന പാവറട്ടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ മൊഴിയെ ഖണ്ഡിക്കുന്ന വിശദാംശങ്ങളും പരിക്കുകൾ ചൂണ്ടി ഡോക്ടർമാർ നൽകി. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിനും ഡോക്ടർമാർ സമാനമായ മൊഴി നൽകിയിരുന്നു. വിനായകിെൻറ പിതാവ് ചക്കാണ്ടൻ കൃഷ്ണൻ നൽകിയ പരാതി ഗൗരവമുള്ളതാെണന്ന നിരീക്ഷണത്തിലാണ് ലോകായുക്ത നേരിട്ട് അന്വേഷണം നടത്തുന്നത്.
വിനായകെൻറ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച ദലിത് യുവാവ് വിനായകെൻറ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു എന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ. ഒമ്പത് മുറിവുകൾ ഉണ്ടായിരുന്നു. ഏഴെണ്ണം മാരകമായിരുന്നു. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ എന്നിവരാണ് പ്രാഥമിക അേന്വഷണത്തിെൻറ ഭാഗമായി ഡോ. ബലറാം, ഡോ. രാജിൻ എന്നിവരിൽനിന്ന് വ്യാഴാഴ്ച മൊഴിയെടുത്തത്. കേസ് ഡയറി വ്യാഴാഴ്ച ഹാജരാക്കാത്ത പാവറട്ടി പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ അറസ്റ്റ് ചെയ്ത് അടുത്ത കേസ് വിചാരണക്ക് ഹാജരാക്കാൻ തൃശൂർ എസ്.പിക്ക് നിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.