വിലങ്ങാട് ദുരന്തം: ഒമ്പത് വില്ലേജുകളിലെ വായ്പകളിലും കുടിശ്ശികകളിലും മൊറൊട്ടോറിയം

തിരുവനന്തപുരം: ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ കോഴിക്കോട്ടെ വിലങ്ങാട് അടക്കമുള്ള വില്ലേജുകളിലെ പ്രകൃതി ദുരന്തബാധിതരുടെ വായ്പകളിലും വിവിധ സർക്കാർ കുടിശ്ശികകളിലുമുള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും മൊറൊട്ടോറിയം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരാണ് മൊറൊട്ടോറിയം അനുവദിക്കാൻ തീരുമാനിച്ചത്.

വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്കിയാട്, തിനൂർ, എടച്ചേരി, വാണിമേൽ, നാദാപുരം എന്നീ വില്ലേജുകളിലെ റവന്യൂ റിക്കവറി കൂടിശ്ശികകൾക്കാണ് മൊറട്ടോറിയം ബാധകമാവുക. കേരള റവന്യൂ റിക്കവറി ആക്റ്റ്- 1968, സെക്ഷന്‍ 83B പ്രകാരമാണ് സർക്കാർ മൊറൊട്ടോറിയം അനുവദിച്ചത്.

2024 ആഗസ്റ്റ് 13ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ദുരന്തമേഖലയിലെ കര്‍ഷകര്‍ എടുത്ത കാര്‍ഷിക ലോണുകള്‍ എഴുതി തള്ളാന്‍ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ കടക്കെണിയിലേക്കും ജപ്തി നടപടിയിലേക്കും കര്‍ഷകരെ തള്ളി വിടരുത്. കൃഷിനാശം അതിഭീകരമാണ്. സമീപ കാലത്തൊന്നും ഇവിടെ കൃഷി ഇറക്കാന്‍ സാധ്യമല്ല. കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.

തേക്ക് കര്‍ഷകര്‍ ധാരാളമുള്ള സ്ഥലമാണ് വിലങ്ങാട്. കൃഷി വകുപ്പാണോ വനം വകുപ്പാണോ ഇവരുടെ നഷ്ടം നികത്തേണ്ടത് എന്ന കാര്യത്തില്‍ ആശയ കുഴപ്പം നിലനില്‍ക്കുന്നുണ്ട്. തേക്ക് കര്‍ഷകരുടെ നഷ്ടവും നികത്തണമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ വർഷം ജൂ​ലൈ 31നാണ് കോഴിക്കോട്ടെ വിലങ്ങാട് ​ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മുണ്ടായത്. ദു​ര​ന്ത​ത്തി​ൽ മു​ച്ച​ങ്ക​യം, കു​റ്റ​ല്ലൂ​ർ, പ​ന്നി​യേ​രി, പ​റ​മ്പ​ടി​മ​ല ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശമാണ് സം​ഭ​വി​ച്ചത്. 35 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 60 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. 300 കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഹെ​ക്ട​ർ ക​ണ​ക്കി​ന് കൃ​ഷി​നാ​ശ​വും പൊ​തു​മ​രാ​മ​ത്ത് റോ​ഡും ഗ്രാ​മീ​ണ റോ​ഡു​ക​ളുമാണ് ത​ക​ർ​ന്നത്.

മ​നു​ഷ്യ നാ​ശ​ന​ഷ്ടം ഒ​ഴി​ച്ചു​ നി​ർ​ത്തി​യാ​ൽ കാ​ർ​ഷി​ക ഭൂ​മി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച മേ​ഖ​ല​യാ​ണി​ത്. 485 വീ​ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 313 വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാതായി. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ലി​ച്ചു​പോ​യ 14 വീ​ടു​ക​ളി​ലെ​യു​ൾ​പ്പെ​ടെ 44 കു​ടും​ബ​ങ്ങ​ളെയാണ് അ​ടി​യ​ന്ത​ര​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്ക​േണ്ടി വന്നത്. 

Tags:    
News Summary - Vilangad Landslide: Moratorium on loans and dues in Nine Villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.