വിജിത്ത് കൊലപാതക കേസ്​: മുഖ്യപ്രതി അറസ്റ്റിൽ

തൃശൂർ: മതിലകം വിജിത്ത് കൊലപാതക കേസിൽ മുഖ്യ പ്രതി അറസ്റ്റിലായി. ഒഡീഷ ഗംഗാപൂർ ലൊട്ടാപ്പിള്ളി സ്വദേശി സുദർശൻ മല ്ലിക്ക് മകൻ ശിക്കാർ ടൊഫാൻ എന്നറിയപ്പെടുന്ന ടൊഫാൻ മല്ലിക്ക് (20) ആണ് അറസ്റ്റിലായത്. മുംബൈ ധാരാവി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേരി എന്നറിയപ്പെടുന്ന ഒഡീഷ്യയിലെ നയാപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ സല്യാസാഹി ചേരിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഒാപറേഷൻ ശിക്കാർ എന്ന പേരിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒഡീഷ്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി കൊലപാതക കേസുകളിലെ പ്രതികളും ഗുണ്ടകളും നിറഞ്ഞ മൂന്നു ലക്ഷത്തിൽ പരം ആളുകൾ തിങ്ങിപാർക്കുന്നയിടമായ സല്യാസാഹി ചേരിയിൽ മറ്റ് പ്രതികളും ഉണ്ടെന്നറിഞ്ഞ അന്വേഷണ സംഘം തുടർച്ചയായി മൂന്നു ദിവസം ചേരിയിൽ റെയ്ഡ് നടത്തിയെങ്കിലും പ്രതികൂല സാഹചര്യമായതിനാൽ മറ്റു പ്രതികളെ കണ്ടെത്താനായില്ല.

ദുർഘടവും ഇടുങ്ങിയതുമായ വഴികളും തെരുവ് നായകൾ ധാരാളം അലഞ്ഞ് നടക്കുന്നതുമായ ഈ ചേരിയിൽ പൊലീസിൻെറ ചെറിയ നീക്കങ്ങൾ പോലും പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. അപരിചിതരായവർ എത്തിയാൽ ഏതുനിമിഷവും ആക്രമിക്കപ്പെടാവുന്ന സാഹചര്യമുണ്ട്. ഇവിടെയാണ് അന്വേഷണ സംഘം പ്രതികളെ അരിച്ചു പെറുക്കിയത്.ആദ്യം അന്വേഷണ സംഘത്തോട് സഹകരിക്കാതിരുന്ന പ്രതി കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.

ഇക്കഴിഞ്ഞ ഇരുപത്താറാം തീയതി വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കൊലപാതകത്തിനിടയായ സംഭവങ്ങളുടെ തുടക്കം. പ്രതികളിൽ ടൊഫാൻ, നബ്ബ, സുശാന്ത് എന്നിവർക്ക് അന്ന് ജോലി ഇല്ലായിരുന്നു. ഉച്ചക്ക് ഇവർ താമസിക്കുന്ന റൂമിലെത്തിയ വിജിത്ത് മുഖ്യപ്രതിയുമായി പണത്തിൻെറ പേരിലുണ്ടായ തർക്കം അടിപിടിയിലെത്തി. തുടർന്ന് പ്രതികൾ വിജിത്തിനെ കൂട്ടം കൂടി ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഒന്നാം പ്രതി ടൊഫാൻ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് വിജിത്തിനെ കുത്തി. ശക്തമായ കുത്തിൽ വാരിയെല്ലുകൾ തകർത്ത് കത്തി കരളിൽ വരെ ആഴ്ന്നിറങ്ങി.

മറ്റൊരു പ്രതി ഇരിക്കാൻ ഉപയോഗിക്കുന്ന പലക കൊണ്ട് വിജിത്തിനെ തലക്കടിച്ചുവീഴ്ത്തി. അടിയും ചവിട്ടും കുത്തുമേറ്റ് ആന്തരിക അവയവങ്ങളും വാരിയെല്ലുകളും തകർന്ന് വിജിത്ത് തൽക്ഷണം മരണപ്പെട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. തുടർന്ന് കൈ കാലുകൾ കഴുത്തിനോട് ചേർത്ത് ശരീരം പന്തുപോലെ ചുരുട്ടി പുതപ്പിൽ കെട്ടിപ്പൊതിഞ്ഞുവച്ചു. വൈകിട്ട് പണി കഴിഞ്ഞെത്തിയ മറ്റ് രണ്ടു പേരും കൂടി ചേർന്ന് മൃതദേഹം തൊട്ടടുത്ത പറമ്പിലെ തെങ്ങിനടിയിൽ കൊണ്ടുചെന്നിട്ടു. തിരിച്ചെത്തിയ അഞ്ചു പേരും റൂം തുടച്ചു വൃത്തിയാക്കി. ശേഷം ഇവർ കൊടുങ്ങല്ലൂർ വഴി തൃശൂരിൽ എത്തി രാത്രി തന്നെ ട്രെയിനിൽ ഒഡിഷയിലേക്ക് മുങ്ങുകയായിരുന്നു.

ഓപ്പറേഷൻ ശിക്കാർ

തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി എസ്.സുരേന്ദ്രൻെറ നിർദ്ദേശപ്രകാരം തൃശൂർ റൂറൽ എസ്.പി. എൻ.വിജയകുമാരൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം. തൃശൂർ റൂറൽ ക്രൈം ബ്രാഞ്ചിലേയും ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗ്ഗീസി​േൻറയും സ്ക്വാഡ് അംഗങ്ങളായ മതിലകം എസ്.ഐ കെ.എസ് സൂരജ്, റൂറൽ ക്രൈം ബ്രാഞ്ച് എസ്.ഐ. എം.പി. മുഹമ്മദ് റാഫി, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പി. ജയകൃഷ്ണൻ, സി.എ. ജോബ്, എം.കെ. ഗോപി, സൂരജ്.വി.ദേവ്, ഇ.എസ്. ജീവൻ എന്നിങ്ങനെ ഏഴ് പേരാണ്​ ശിക്കാറിലുള്ളത്​.

ഓപ്പറേഷൻ ശിക്കാർ സംഘം പ്രതിയോടൊപ്പം

മതിലകം കൊലപാതകം പുറത്തറിഞ്ഞ നിമിഷം തന്നെ അന്വേഷണ സംഘം കേരളത്തിൽ നിന്ന്​ പുറപ്പെട്ടിരുന്നു. ഒറീസയിലെ മാവോയിസ്റ്റ് മേഖലയിലാണ് പ്രതികളുടെ താമസമെന്നറിഞ്ഞിട്ടും എന്ത് വില കൊടുത്തും പ്രതികളെ പിടികൂടുമെന്ന ലക്ഷ്യത്തോടെയാണ് സംഘം യാത്രയായത്. ഒരു ട്രാവലറിൽ പൊലീസ് സംഘം ക്രിമിനലുകളുടെ താമസ സ്ഥലമായ ഗംഗാപൂരിലേക്കും അവിടെ നിന്ന്​ വേഷം മാറി ബൈക്കുകളിൽ ഉൾഗ്രാമങ്ങളിലേക്കും, പിന്നീട് ഒഡീഷയിലെ ക്രിമിനലുകളുടെ സങ്കേതമായ സല്യസാഹി ചേരിയിലും എത്തി.

ഒടുവിൽ പ്രതിയെയും റാഞ്ചിയെടുത്ത് കാട്ടുവഴിയിലൂടെ സാഹസികമായാണ് പൊലീസ് സംഘം മടങ്ങിയത്. പൊതുവേ കുറുകിയ ശരീര പ്രകൃതക്കാരായ ഗ്രാമവാസികൾ. യുവാക്കൾ ശാന്ത സ്വഭാവക്കാരായി തോന്നാമെങ്കിലും ഇടഞ്ഞാൽ മൃഗീയമായി തിരിച്ചാക്രമിക്കുന്നവരാണ്. രാത്രിയിൽ വനത്തിൽ വേട്ടക്കിറങ്ങുന്ന യുവാക്കളുടെ അരയിൽ ഇരുതലമൂർച്ചയുള്ള കഠാര എപ്പോഴുമുണ്ടാകും. ദേഷ്യം വന്നാൽ മനുഷ്യനായാലും വേട്ടമൃഗത്തെ കീഴ്പ്പെടുത്തുന്ന മനസ്സുള്ളവർ. ഇൗ പ്രതിസന്ധികളെല്ലാം തരണം ചെയ്​താണ്​ പ്രതിയേയ​ും കൊണ്ട്​ പൊലീസ്​ സംഘം മടങ്ങിയത്​.

Tags:    
News Summary - vijith murder case; main accuse detained -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.