കാഞ്ഞങ്ങാട്: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെയുള്ള എൽ.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവെൻറ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീത്വത്തിനെതിരായ അപമാനകരമായ ആക്രമണമാണിത്. വിജയരാഘവനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാൻ സി.പി.എം തയാറാകണം. എൽ.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ സസ്പെൻഡ്ചെയ്യണം. ജീവിതത്തില്‍ ഏറ്റവും താേഴക്കിടയില് നിന്നാണ് രമ്യ പൊതുജീവിതത്തിലേക്ക് വന്നിരിക്കുന്നത്. അങ്ങനെയുള്ള ആളെക്കുറിച്ച് ഒരു മാന്യതയുമില്ലാത്ത രൂപത്തിലാണ് വിജയരാഘവന് സംസാരിച്ചതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.