Posted On
date_range Updated On
date_range ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിലെ 10 കോടിയെക്കുറിച്ച് അന്വേഷണം വേണമെന്ന് വിജിലൻസ്
തൊടുപുഴ: ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിൽ വന്ന കണക്കിൽ പെടാത്ത 10 കോടി രൂപയെക്കുറിച്ച് അന്വേഷണം വേണമെന്ന് വിജിലൻസ്. പാലാരിവട്ടം പാലം പണിയുടെ ഭാഗമായി ലഭിച്ച പണമാണ് ഇതെന്നാണ് വിജിലൻസിന്‍റെ വാദം. ഈ പണമിടപാടിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് പങ്കുള്ളതായി സംശയം ഉണ്ട്. ഇത് അന്വേഷിക്കണമെന്നും വിജിലൻസ് കോടതിയിൽ പറഞ്ഞു.
ഈ പണത്തെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ തുകക്കുള്ള പിഴ അടച്ചപ്പോൾ ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇ.ഡി അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. അതേസമയം, സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.