Posted On
date_range Updated On
date_range വിജിലൻസ് സംഘം ആശുപത്രിയിൽ; ഇബ്രാഹിംകുഞ്ഞിനെ ഐ.സി.യുവിലേക്ക് മാറ്റിയേക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ തേടി വിജിലൻസ് സംഘം അദ്ദേഹം ചികിത്സയിലുള്ള ആശുപത്രിയിലെത്തി. ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിൽ വിജിലൻസ് എത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് വീട്ടുകാർ നൽകിയത്. ഇതിന് പിന്നാലെയാണ് വിജിലൻസ് ലേക് ഷോർ ആശുപത്രിയിലെത്തിയത്.
ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടെ അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി അറിയാനും അറസ്റ്റിൽ നിന്ന് രക്ഷതേടിയാണോ ആശുപത്രിയിലെത്തിയത് തുടങ്ങിയ വിവരമറിയാനാണ് വിജിലൻസ് ആശുപത്രിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.