തട്ടിൻപുറത്താകുന്ന വിജിലൻസ് റിപ്പോർട്ടുകൾ

കോഴിക്കോട് : പട്ടികജാതി -പട്ടികവർഗ വകുപ്പുകളുമായി ബന്ധപ്പെട്ട് ഫയലുകളിൽ ഉറങ്ങുന്നത് 128 വിജിലൻസ് റിപ്പോർട്ടുകൾ. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിൽ മിന്നിൽ പരിശോധന നടത്തി 50 റിപ്പോർട്ടുകൾ സമർപ്പിച്ചു.

പരിശോധനയിൽ ഗുരുതര വീഴ്ചയും വ്യാപകമായി അഴിമതിയും കണ്ടെത്തിയരുന്നു. ഇതേ കാലത്ത് പട്ടികജാതി-പട്ടികവർഗ ഓഫിസുകളിൽ പരിശോധന നത്തിയ 24 റിപ്പോർട്ടുകളും നൽകി. പട്ടികവർഗ ഓഫീസുകളിൽ ഓപ്പറേഷൻ വനജ് എന്ന പേരിൽ മിന്നൽ പരിശോധനന നടത്തി 28 റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചിരുന്നു.

പട്ടികജാതി ഓഫീസുകളിൽ നടത്തിയ ഓപ്പറേഷൻ പ്രൊട്ടക്ടർ എന്ന പേരിലുള്ള മിന്നൽ പരിശോധനയിൽ 26 റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. റിപ്പോർട്ടുകളുടെ പകർപ്പുകൾ വിജിലൻസ് നൽകില്ല. നിമസഭയിൽ ആവശ്യപ്പെട്ടാലും റിപ്പോർട്ട് ലഭിക്കില്ല.

പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളിൽ അന്വേഷമം വിവവിധ ഘട്ടങ്ങളിലായി നടക്കുന്നതിനാൽ വിശദാംശം വെളിപ്പെടുത്താൻ സാധിക്കില്ലെന്ന മറുപടിയാണ് ലഭിക്കുക. സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതിനാൽ റിപ്പോർട്ട് ഫയലിൽ ദീർഘനാൾ ഉറങ്ങും. സംസ്ഥാനത്ത് പട്ടികജാതി- പട്ടികവർഗ ഓഫിസുകളിൽ വ്യാപകമായി അഴിമതി നടക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. സർക്കാർ വഴിപാട് പോലെ വിജിലൻസ് അന്വേഷണം നടത്തുമെങ്കിലും നടപടി ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.

Tags:    
News Summary - Vigilance reports from attic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.