ആർ.ടി ഒാഫിസുകളിൽ മിന്നൽപരിശോധന; വൻ ക്രമക്കേട്​ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മോ​േട്ടാർ വാഹനവകുപ്പിന്​ കീഴിലുള്ള ആർ.ടി, ​േജായൻറ്​ ആർ.ടി ഒാഫിസുകളിൽ വിജിലൻസ്​ നടത്തിയ മിന്നൽപരിശോധനയിൽ വൻ ക്രമക്കേട്​ കണ്ടെത്തി. കണക്കിൽപെടാത്ത പണം പിടിച്ചെടുത്തതിനൊപ്പം പണം കൈമാറാനെ ത്തിയ നിരവധി ഏജൻറുമാരും പിടിയിലായി. റീജനൽ ട്രാൻസ്​പോർട്ട്​ ഓഫിസുകളിലും ജോയൻറ്​ ആർ.ടി ഓഫിസുകളിലും വാഹന രജിസ് ട്രേഷ​​െൻറയും ടെസ്​റ്റുകളു​െടയും പേരിൽ ഇടനിലക്കാർ മുഖേന വ്യാപക പണപ്പിരിവ് നടക്കുന്നതായി വിജിലൻസ്​ ഡയറക്ടർ എസ്​. അനിൽകാന്തിന്​ ലഭിച്ച രഹസ്യവിവരത്തി​​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിജിലൻസ് ഐ.ജി എച്ച്. വെങ്കടേഷി​​െൻറ നേതൃത്വത്തിൽ വെള്ളിയാഴ്​ച വൈകീട്ട്​ മൂന്നിന്​​ ആരംഭിച്ച ​െറയ്​ഡ്​ മിക്കയിടങ്ങളിലും രാത്രി വൈകുംവരെ തുടർന്നു.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത 66 ആർ.ടി, ​െജ.ആർ.ടി ഒാഫിസുകളിലായിരുന്നു പരിശോധന. ഇൗ ഒാഫിസുകളിൽ പലതിലും കൈക്കൂലി കൊടുക്കാതെ ഒരു കാര്യവും നടക്കുന്നില്ലെന്ന്​ വ്യക്തമായതായി വിജിലൻസ്​ വൃത്തങ്ങൾ അറിയിച്ചു. വൈകീട്ട്​ ഒാഫിസ്​ സമയം കഴിഞ്ഞ ശേഷമാണ്​ ഏജൻറുമാരുമായി ചേർന്ന്​ കാര്യങ്ങൾ നടത്തുന്നത്​. മിക്കയിടങ്ങളിലും ഏജൻറുമാരുടെ വലിയ സാന്നിധ്യമാണ്​ കണ്ടെത്തിയത്​. ഇവരിൽനിന്ന്​ പണം പിടിച്ചെടുത്തു. മോ​േട്ടാർവാഹന ഉദ്യോഗസ്ഥർക്ക്​ കൈമാറുന്നതിനാണ്​ ഇൗ പണം കൊണ്ടുവന്നതെന്നാണ്​ വിജിലൻസി​​െൻറ വിലയിരുത്തൽ. ചെങ്ങന്നൂരിൽ ഏജൻറുമാരിൽനിന്ന​്​ 59,000 രൂപയും മാവേലിക്കരയിൽ 8700 രൂപയും കായംകുളത്തുനിന്ന്​ 39,000 രൂപയും വിജിലൻസ്​ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മിക്കയിടങ്ങളിൽനിന്നും ഇങ്ങനെ പണം പിടികൂടിയിട്ടുണ്ട്​. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഇന്ന്​ ലഭ്യമാക്കുമെന്ന്​ വിജിലൻസ്​ അധികൃതർ പറഞ്ഞു.

വടക്കൻകേരളത്തിലും സ്ഥിതി വ്യത്യസ്​തമല്ല. പലയിടത്തും ഏജൻറുമാരെ വിജിലൻസ്​ ഉദ്യോഗസ്ഥരെ കൈ​േയാടെ പിടികൂടി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. കൈക്കൂലി കൊടുക്കാതെ ഒരു ഒാഫിസിലും കാര്യങ്ങൾ നടക്കില്ലെന്നാണ്​ ഏജൻറുമാർ വിജിലൻസ്​ ഉദ്യോഗസ്ഥർക്ക്​ മറുപടി നൽകിയത്​. ചില വടക്കൻ ജില്ല ഒാഫിസുകളിൽ വിജിലൻസ്​ ഉദ്യോഗസ്ഥർ എത്തു​േമ്പാൾ ഏജൻറുമാരും ഉദ്യോഗസ്ഥരും പണം വീതംവെക്കുന്നതായി കണ്ടെത്തി. ചിലയിടങ്ങളിൽ ഒാഫിസുകളിൽനിന്ന്​ ഏജൻറുമാർ ഒാടി രക്ഷപ്പെടുകയും ചെയ്​തു. പരിശോധന സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിച്ച്​ റിപ്പോർട്ടാക്കി ശനിയാഴ്​ചയോടെ വിജിലൻസ്​ ഡയറക്​ടർക്ക്​ കൈമാറും.

Tags:    
News Summary - vigilance raid in rto office -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT