Posted On
date_range Updated On
date_range വെഹിക്കിൾ ചെക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്, പടിപ്പണം കണ്ടെത്തി
പുനലൂർ: ആര്യങ്കാവിലെ മോട്ടോർ വെഹിക്കിൾ ചെക് പോസ്റ്റിൽ വിജിലൻസ് മിന്നൽ പരിശോധന. ചെക് പോസ്റ്റ് പരിസരത്ത് നിന്ന് 3000 രൂപ കണ്ടെടുത്തു. രണ്ട് കെട്ടായി വിജിലൻസ് സംഘത്തെ കണ്ട് കൊണ്ട് ഈ തുക ഉപേക്ഷിച്ചതാണന്ന് സംശയിക്കുന്നു.
സംസ്ഥാന തലത്തിൽ ചെക് പോസ്റ്റുകളിൽ നടത്തിയ റെയ്ഡിൻറ ഭാഗമായി വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ഡി.വൈ.എസ്.പി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘം ആര്യങ്കാവ് പാലരുവി ജങ്ഷനിലെ ചെക് പോസ്റ്റ് ഓഫീസിൽ എത്തിയത്. മണിക്കൂറോളം നീണ്ട പരിശോധനയിൽ ഓഫിസിൽ നിന്ന് കണക്കിൽപ്പെടാത്ത കൂടുതൽ തുക കണ്ടെത്തിയിട്ടുണ്ട്.
ഇതിന്‍റെ രേഖകൾ പരിശോധിച്ചാലെ കുടുതൽ വിവരങ്ങൾക്ക് പറയാൻ കഴിയുകയുള്ളുവെന്ന് പരിശോധന സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.