വണ്ടൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജിലൻസ് പരിശോധന

വണ്ടൂർ: ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജിലൻസ് പരിശോധന. 2021 ൽ 1.25 കോടി രൂപ െചലവിൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കെട്ടിടം കഴിഞ്ഞ നവംബറിൽ മന്ത്രി വി. അബ്ദുറഹിമാൻ ആയിരുന്നു ഉദ്ഘാടനം ചെയ്തത്.

ഒമ്പത് ക്ലാസ് മുറികളും ലാബ്, ടോയ്‍ലറ്റുമായിരുന്നു എസ്റ്റിമേറ്റ് പ്രകാരം നിർമിക്കേണ്ടിയിരുന്നത്. എന്നാൽ രണ്ട് ക്ലാസ് റൂം, ഒരു ഓഫിസ്റൂം, രണ്ട് ബാത്ത് റൂം, അഞ്ച് സ്റ്റുഡന്റ് ടോയ്‍ലറ്റ് എന്നിവയാണ് നിർമിച്ചത്. തറ നിർമാണത്തിനുതന്നെ 50 ലക്ഷം ചെലവ് വന്നു.

ചതുപ്പ് നിലമായതിനാലാണ് ഉയർന്ന ചെലവ് വന്നതെന്നും അതിനാലാണ് റൂമുകളുടെ എണ്ണം കുറച്ചതെന്നുമാണ് പറയുന്നത്.നിർമാണഅപാകത കാരണം ക്ലാസ് മുറികളുടെ സിമന്റ് തേപ്പ് അടർന്നു വീഴുന്നതായും പരാതിയിലുണ്ട്. എന്നാൽ, ഇത് പരാതി ഉയർന്നതിനെത്തുടർന്ന് നേരത്തേ ശരിയാക്കിയതായി സ്കൂൾ അധികൃതർ പറഞ്ഞു.

Tags:    
News Summary - Vigilance inspection at Vandoor Vocational Higher Secondary School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.