Representational Image

കൈ​ക്കൂ​ലി വാങ്ങിയ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ ഓ​ടി​ച്ചി​ട്ട്​ പിടികൂടി

ചിറ്റൂർ (പാ​ല​ക്കാ​ട്): കൈ​ക്കൂ​ലി വാങ്ങിയ അ​സി​സ്​റ്റൻറ​്​ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ (​എ​.എം​.വി​.ഐ) വി​ജി​ല​ൻ​സ് ഉദ്യോഗസ്​ഥർ ഓ​ടി​ച്ചി​ട്ട്​ പിടികൂടി. വേ​ല​ന്താ​വ​ളം മോ​ട്ടോ​ർ വാ​ഹ​ന ചെക്ക്​പോസ്​റ്റിൽ ന​ട​ന്ന റെ​യ്ഡി​നി​ടെ​യാ​ണ് എ​.എം​.വി​.ഐ വി.​കെ. ഷം​സീ​റി​ൽ നി​ന്ന്​ 51,150 രൂ​പ പി​ടി​കൂ​ടി​യ​ത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. വി​ജി​ല​ൻ​സ് ഡി​വൈ​.എ​സ്​.പി എ​സ്. ഷം​സു​ദ്ദീ​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഉദ്യോഗസ്​ഥരെ ക​ണ്ട​തോ​ടെ ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച ഷം​സീ​റി​നെ പി​ടി​കൂ​ടി നടത്തിയ പ​രി​ശോ​ധ​ന​യി​ൽ അ​ടി​വ​സ്ത്ര​ത്തി​ൽ നി​ന്നാണ് പ​ണം ക​ണ്ടെ​ത്തി​യ​ത്.

അ​ന്യ​സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന്​ കൈ​ക്കൂ​ലി വാ​ങ്ങി​യ പ​ണ​മാ​ണിതെ​ന്ന്​ വി​ജി​ല​ൻ​സ് അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.