Posted On
date_range Updated On
date_range നളിനി നെറ്റോക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹരജി
തിരുവനന്തപുരം: ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ നളിനി നെറ്റോക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയിൽ ഹരജി. സര്‍ക്കാര്‍ ഫയലുകളില്‍ തിരിമറി കാട്ടിയെന്നാണ് ഹരജിയിലെ ആരോപണം.
മുൻ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ടുണ്ടാക്കി മുഖ്യമന്ത്രിക്ക് കൈമാറിയെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് നളിനി നെറ്റോ പൂഴ്ത്തിയെന്നുമാണ് ഹരജിയിലെ ആരോപണം. അഭിഭാഷകനുമായ സതീഷ് ബസന്താണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 27 ന് നിലപാടറിയിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.