എസ്. ജയദീപ്
ഈരാറ്റുപേട്ട (കോട്ടയം): വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചതിന് കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്ത ഡ്രൈവർ എസ്. ജയദീപിെൻറ 'ആഘോഷ വിഡിയോ' വൈറൽ. 'യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിന് സസ്പെൻഡ് ചെയ്ത സന്തോഷം കൊണ്ട് പുളകിതനായി ജയനാശാൻ തബല എടുത്ത് പെരുക്കിയപ്പോൾ' എന്ന ശീർഷകത്തോടെയാണ് ജയദീപ് വിഡിയോ പങ്കുെവച്ചത്. യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിനാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നാണ് വാദം. ഒപ്പം പരിഹാസ കുറിപ്പുമുണ്ട്.
'ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കിൽ അവൻ ഓടിക്കട്ടെ. അവനൊക്കെ റിട്ടയർ ചെയ്തു കഴിയുമ്പോൾ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാൽ വല്ല സ്കൂൾ ബസോ ഓട്ടോറിക്ഷയോ ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാൻ വീട്ടുകാര്യങ്ങൾ നോക്കി ടി.എസ്. നമ്പർ 50ൽ പോയി സുഖിച്ച് വിശ്രമിക്കട്ടെ' -ഇങ്ങനെയാണ് കുറിപ്പ്. ഇതിനു പുറമേ, കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറായ ശേഷമുണ്ടായ അനുഭവങ്ങളുടെ ഫോേട്ടാകളും വിഡിയോകളും ചേർത്ത് രസകരമായ കുറിപ്പുകളും ജയദീപ് സമൂഹമാധ്യമത്തിൽ പങ്കുെവച്ചു.
'എന്‍റെ സഹോദരിമാർ അമേരിക്കക്ക് വരാൻ പറഞ്ഞ് വിളിക്കുന്നു. എനിക്ക് എന്‍റെ കാവുംകണ്ടം വിട്ട് പോകാനും തോന്നുന്നില്ല. എന്നെ ആശാനാക്കിയ കാവുംകണ്ടംകാരെ വിട്ട് പോകാൻ തോന്നുന്നില്ല' -എന്നാണ് ഒരു കുറിപ്പ്.
ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ ജയദീപിനെ ശനിയാഴ്ചയാണ് സസ്പെൻഡ് ചെയ്തത്. ജയദീപ് ഓടിച്ച ബസ് പൂഞ്ഞാർ സെൻറ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടില്‍ പാതി മുങ്ങിയിരുന്നു. ഇതിനെ തുടർന്നായിരുന്നു നടപടി. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയെന്നാണ് സസ്‍പെൻഷന് കാരണമായി പറയുന്നത്. എന്നാൽ, വെള്ളെക്കട്ട് ഇല്ലായിരുന്നുവെന്നും അതിവേഗത്തിൽ റോഡിലേക്ക് വെള്ളം കുതിച്ചെത്തിയതാണ് സംഭവത്തിന് കാരണമെന്നുമാണ് ജയദീപ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.