Posted On
date_range Updated On
date_range വിക്ടേഴ്‌സ് ചാനലിൽ ക്ലാസെടുത്ത അധ്യാപകൻ തോട്ടിൽവീണ് മരിച്ച നിലയിൽ
തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിൽ യു.പി സ്കൂൾ വിദ്യാർഥികൾക്കായി ക്ലാസെടുത്ത അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ഗവണ്‍മെൻറ് യു.പി സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകൻ നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശി ജി. ബിനുകുമാറിനെ(44) ആണ് തോട്ടിൽവീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നന്ദിയോട് ശാസ്ത ക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ കാല്‍ വഴുതി തോട്ടില്‍ വീണതാണെന്നാണ് കരുതുന്നത്. പാലോട് ആശുപത്രി ജങ്ഷന് കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വിക്ടേഴ്‌സ് ചാനലിലെ ഫസ്റ്റ് ബെല്ലില്‍ ഏഴാം ക്ലാസിലെ വിദ്യാർഥികൾക്കായായിരുന്നു ബിനുകുമാര്‍ ക്ലാസ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.