ഗുരുവായൂര്‍: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ തിങ്കളാഴ്ച ഗുരുവായൂരില്‍ ദര്‍ശനം നടത്തും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ 10 വരെ ക്ഷേത്രത്തില്‍ ദര്‍ശനനിയന്ത്രണം ഉണ്ടാകും.
വിവാഹം, ചോറൂണ്, ക്ഷേത്രദര്‍ശനം എന്നിവക്ക് നിയന്ത്രണമുണ്ട്. വിവാഹം, ചോറൂണ് എന്നിവ രാവിലെ ഏഴിനുമുമ്പോ 10നുശേഷമോ നടത്തണം. വിവാഹങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനായി കൂടുതല്‍ മണ്ഡപങ്ങള്‍ ഏര്‍പ്പെടുത്തും.
ഇന്നര്‍ റിങ് റോഡില്‍ രാവിലെ മുതല്‍ വാഹനപാര്‍ക്കിങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാനും അനുവാദമില്ല. പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന ക്യൂ രാവിലെ ആറിന് അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.