നെയ്യാറ്റിൻകരയിൽ വാളേന്തി ദുർഗാവാഹിനി പഥസഞ്ചലനം

നെയ്യാറ്റിൻകര: കീഴാറൂറിൽ വാളുമായി വി.എച്ച്.പി വനിത വിഭാഗമായ ദുർഗാവാഹിനിയുടെ പഥസഞ്ചലനം. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ക്യാമ്പിന് ശേഷമാണ് പ്രധാന റോഡില്‍ ഞായറാഴ്ച ആയുധമേന്തി പ്രകടനം നടത്തിയത്. വംശീയ-വിദ്വേഷ മുദ്രാവാക്യം വിളിച്ച് നടത്തിയ മാര്‍ച്ചിനെതിരെ പോപുലര്‍ ഫ്രണ്ട് കണ്ടള ഏരിയ പ്രസിഡന്റ് നവാസ് കാട്ടാക്കട ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തിട്ടില്ല. സംഭവം പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - VHP march with sword: SDPI filed complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.