എസ്. രമേഷ് കുമാർ (പ്രസി), എൻ.കെ. പ്രവീൺകുമാർ (ജന. സെക്ര)
തൃശൂർ: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (വി.എഫ്.എ) തസ്തിക അപ്ഗ്രേഡ് ചെയ്യണമെന്ന് കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷൻ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
എച്ച്.ആർ.എം.എസ് മുഖേന വി.എഫ്.എമാർക്ക് ഓൺലൈൻ പൊതു സ്ഥലംമാറ്റം നടപ്പാക്കുക, വി.എഫ്.എമാരുടെ ജോലി നിർണയിച്ച് ഉടൻ ഉത്തരവിറക്കുക, ആർ.ആർ നോട്ടീസ് ബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഓർഗനൈസേഷൻ പ്രതിനിധി സമ്മേളനവും പുനഃസംഘടനയും രക്ഷാധികാരി പോളി ഡേവിസ് ഉദ്ഘാടനം ചെയ്തു.
എല്ലാ ജില്ലകളിലെയും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഭാരവാഹികൾ: എസ്. രമേഷ് കുമാർ (പ്രസി), എൻ.കെ. പ്രവീൺകുമാർ (ജന. സെക്ര), എം.ആർ. പ്രമോദ് (ട്രഷ), പി.ജെ. മുഹമ്മദ് റിയാസ്, അജ്മൽ ഖാൻ, എൻ.എം. മാത്യു (വൈ. പ്രസി), സുധീർ ആലങ്കോട്, ടി.ടി. ഇസുദ്ദീൻ, എം.പി. ഷീന (സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.