അതിയായ സന്തോഷമുണ്ട്; കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് അനുപമയും അജിത്തും

തിരുവനന്തപുരം: കുഞ്ഞ് തന്‍റേതാണെന്ന ഡി.എൻ.എ ഫലത്തിൽ അതിയായ സന്തോഷമുണ്ടെന്ന് അനുപമ. കുഞ്ഞിനെ കണ്ടിട്ട് ഒരു വർഷത്തിലധികമായി. കുഞ്ഞിനെ കൈയ്യിൽ കിട്ടുന്ന നിമിഷം മാത്രമാണ് മനസിലുള്ളത്. അതിനായി കാത്തിരിക്കുകയാണെന്നും അനുപമ വ്യക്തമാക്കി.

കുഞ്ഞിനെ എത്രയും വേഗം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ. കാലതാമസമില്ലാതെ കുഞ്ഞിനെ തിരികെ നൽകണമെന്നാണ് അഭ്യർഥനയെന്നും അനുപമ പറഞ്ഞു.

ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും. കുഞ്ഞിനെ ദത്ത് നൽകാൻ കൂട്ടുനിന്നവർക്കെതിരെ നടപടി വേണമെന്നും അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡി.എൻ.എ ഫലത്തിൽ സന്തോഷമുണ്ടെന്ന് അജിത് കുമാർ പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തുന്നതിനായി നിരവധി ഒാഫീസുകളെ സമീപിച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അജിത് മാധ്യമങ്ങളോട് പറഞ്ഞു. 

​കു​ഞ്ഞ് അനുപമയുടേതാണെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജിയിൽ നടത്തിയ ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. കുഞ്ഞ്, അനുപമ, ഭർത്താവ് അ​ജി​ത്കു​മാ​ർ എന്നീ മൂന്നു പേരുടെയും ഡി.എൻ.എ ഫലം പോസിറ്റീവ് ആണ്.

കുഞ്ഞിനെ കാണാൻ അനുപമക്ക് ചൈ​ൽ​ഡ് വെ​ൽ​​ഫെയ​ർ ക​മ്മി​റ്റി അനുമതി നൽകി. ഇതേതുടർന്ന് കു​​ന്നു​​കു​​ഴി​​യി​​ലെ നി​​ർ​​മ​​ല ശിശു ഭവനിലെത്തി കുഞ്ഞിനെ കണ്ടു. പ്രസവിച്ച് മൂന്നാംനാൾ മാറ്റപ്പെട്ട കുഞ്ഞിനെ ഒരു വർഷത്തിന് ശേഷമാണ് അനുപമ കാണുന്നത്.

Tags:    
News Summary - Very happy; Anupama says she is waiting for the baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.