Posted On
date_range Updated On
date_range വിജയരാഘവൻെറ മോശം പരാമർശം: പാർട്ടി സംസ്ഥാന നേതൃത്വം പരിശോധിക്കും -യെച്ചൂരി
കൊച്ചി: ആലത്തൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻെറ അധി ക്ഷേപകരമായ പരാമർശം പാർട്ടി സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
പരാമർശത്തെ കുറിച്ച് വ്യക്തമായ അറിവില്ല. സ്ത്രീപക്ഷ നിലപാടുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നതാണ് സി.പി.എം നയം. എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ പ്രചാരണത്തിൻെറ കാര്യം സംസ്ഥാന ഘടകം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.