രമ്യക്കെതിരായ വിജയരാഘവൻെറ പരാമർശം: തിരൂർ ഡിവൈ.എസ്​.പി അന്വേഷിക്കും

മലപ്പുറം: എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻെറ അധിക്ഷേപകരമായ പരാമർശത്തിനെതിരെ ആലത്തൂർ ലോക്​സഭ മണ്ഡലം യു.ഡി.എഫ്​ സ ്ഥാനാർഥി രമ്യ ഹരിദാസ്​ നൽകിയ പരാതിയിൽ അന്വേഷണം തിരൂർ ഡിവൈ.എസ്​.പിക്ക്​. രണ്ട്​ ദിവസത്തിനകം പ്രാഥമിക അന്വേഷണ റി പ്പോർട്ട്​ സമർപ്പിക്കാൻ ഡി​ൈവ.എസ്​.പി ബിജു ഭാസ്​കറിന്​ മലപ്പുറം എസ്​.പി പ്രതീഷ്​ കുമാർ നിർദേശം നൽകി.

വിവാദ പരാമർശം മലപ്പുറത്ത്​ നടന്ന പ്രസംഗത്തിനിടെ ആയതിനാൽ മലപ്പുറം പൊലീസ്​ മേധാവിക്ക്​ ചൊവ്വാഴ്​ച തന്നെ പരാതി കൈമാറിയിരുന്നു. സ്​ത്രീത്വത്തെ അപമാനിച്ചെന്നും അശ്ലീല പരാമർശം നടത്തിയെന്നുമായിരുന്നു​ പരാതി. സമാനമായ പരാതി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ഡി.ജി.പിക്കും​ നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കേസിൻെറ മേൽനോട്ടം തൃശൂർ റേഞ്ച്​ ഐ.ജിയെ​ ഡി.ജി.പി ഏൽപ്പിച്ചിട്ടുണ്ട്​.

പൊന്നാനി ലോക്​സഭ മണ്ഡലം എൽ.ഡി.എഫ്​ സ്ഥാനാർഥി പി.വി. അൻവറിൻെറ തെരഞ്ഞെടുപ്പ്​ കൺവെൻഷനിൽ വെച്ചായിരുന്നു എ. വിജയരാഘവൻെറ വിവാദ പരാമർശം. രമ്യ ഹരിദാസ്​ നാമനിർദേശ പത്രിക കൊടുത്ത ശേഷം ആദ്യം പോയി പാണക്കാട്ട്​ തങ്ങളെയും അതിനു ​ശേഷം പി.കെ. കുഞ്ഞാലിക്കുട്ടിയെയും കണ്ടുവെന്നും. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താണെന്ന്​ എനിക്ക്​ പറയാൻ വയ്യ എന്നായിരുന്നു വിജയരാഘവൻെറ പരാമർശം.

Tags:    
News Summary - verbal assault of A. Vijayaraghavan against ramya haridas; Tirur DySP will enquire -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.