ഉദുമ: സിനിമ, നാടക പ്രവര്‍ത്തകന്‍ വേണു മാങ്ങാട് (48). മഞ്ഞപ്പിത്തം ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളം, തമിഴ് സിനിമയിലും നിരവധി അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു. മികച്ച നാടക നടനായി നിരവധി തവണ അംഗീകാരം ലഭിച്ചിട്ടുണ്ട്. നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാട്ടകിന്റെ കാസര്‍കോട് മേഖല എക്‌സിക്യൂട്ടീവ് അംഗമാണ്.
ചെറിയ മാങ്ങാട്ടെ പരേതനായ ചേവരി കുമാരന്‍ നായരുടെയും മേലത്ത് ലക്ഷ്മിയമ്മയുടെയും (സി.പി.എം മാങ്ങാട് ഒന്ന് ബ്രാഞ്ചംഗം) മകനാണ്. ഭാര്യ: പി. സുകുമാരി (വനിത സംഭരക്ഷണ ഓഫീസ്, കാസര്‍കോട്). സഹോദരങ്ങള്‍: ഗീത കുട്ടി (കൊട്ടോടി), ശശികുമാര്‍ (മാങ്ങാട്), സുമകുട്ടി (പെരുമ്പള).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.