Posted On
date_range Updated On
date_range പരിയാരം മെഡിക്കൽ കോളജിലെ ഐ.സി.യുവിന് മുന്നിൽ വിഷപ്പാമ്പ്
കണ്ണൂർ: പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയുടെ ഐ.സി.യുവിന് മുന്നിൽ വിഷപ്പാമ്പിനെ കണ്ടെത്തി. അഞ്ചാം നിലയിലാണ് പാമ്പ് എത്തിയത്.
നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഐ.സി.യുവിന് പുറത്തെ വരാന്തയിൽ കൂട്ടിരിപ്പുകാർ ഇരിക്കുന്ന ഭാഗത്താണ് പാമ്പുണ്ടായിരുന്നത്. സംഭവമറിഞ്ഞെത്തിയവർ പാമ്പിനെ അടിച്ച് കൊന്നു.
നേരത്തെ, കാർഡിയോളജി വിഭാഗം സി ബ്ലോക്ക് വാർഡിൽ പാമ്പിനെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.