മലപ്പുറം: മലപ്പുറം ഒരിക്കൽകൂടി ബി.ജെ.പിയെ നിരാശപ്പെടുത്തി. ജനരക്ഷായാത്ര വേങ്ങര വഴി തിരിച്ചുവിട്ടും കേന്ദ്ര-സംസ്ഥാന നേതാക്കളെ പ്രചാരണത്തിന് എത്തിച്ചും ആവേശം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും മുൻ തെരഞ്ഞെടുപ്പുകളിലെ വോട്ട് നിലനിർത്താനോ വർധിപ്പിക്കാനോ ബി.ജെ.പിക്കായില്ല. പാരമ്പര്യ വോട്ടുകളും കൈവിട്ടു. പാർട്ടി സ്ഥാനാർഥി ജനചന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചത് 5,728 വോട്ട്്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിെനക്കാൾ 1,327 വോട്ട് കുറവ്.
2016ൽ ബി.ജെ.പിയുടെ ആലി ഹാജി 7,055 വോട്ടുകൾ നേടിയിരുന്നു. ആറ് മാസംമുമ്പ് നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടും ജനചന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചില്ല. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശ്രീപ്രകാശ് വേങ്ങരയിൽനിന്ന് 5,952 വോട്ടുകൾ നേടിയിരുന്നു. ഇതിൽ 224 വോട്ട് കുറഞ്ഞു. വേങ്ങര മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും പാർട്ടിക്ക് വോട്ട് കുറഞ്ഞു. മണ്ഡലത്തിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നിെല്ലങ്കിലും വോട്ട് കുറയുമെന്ന് കണക്കുകൂട്ടിയിരുന്നില്ല. മൂന്നാം സ്ഥാനവും പതിനായിരത്തിന് അടുത്ത് വോട്ടുമായിരുന്നു പ്രതീക്ഷ. രണ്ടും നടന്നില്ല. കേന്ദ്ര ഭരണനേട്ടങ്ങൾ, സംസ്ഥാന ഭരണ പരാജയം, ഹാദിയ കേസ് എന്നിവയിൽ ഉൗന്നിയായിരുന്നു വേങ്ങരയിലെ ബി.ജെ.പി പ്രചാരണം. ദേശീയപാതയിലൂടെ പോകേണ്ടിയിരുന്ന ജനരക്ഷായാത്ര വേങ്ങര വഴി തിരിച്ചുവിട്ട് സ്വീകരണം ഒരുക്കി. കേന്ദ്രമന്ത്രി ആർ.കെ. സിങ്ങും സംസ്ഥാനധ്യക്ഷൻ കുമ്മനം രാജശേഖരനും മറ്റു നേതാക്കളും വേങ്ങരയിലെത്തി. ഒന്നും ഫലം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.