വേമ്പനാട് കായലിൽ വള്ളംമുങ്ങി യുവാവിനെ കാണാതായി
പൂച്ചാക്കൽ: വേമ്പനാട് കായലിൽ വള്ളം മറിഞ്ഞ് ചൂണ്ടയിടാൻപോയ നാലംഗസംഘത്തിലെ യുവാവിനെ കാണാതായി. മറ്റ് മൂന്ന് പേരെ രക്ഷപെടുത്തി. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കറുകവെളി സലിയുടെ മകൻ മനു(28) വിനെയാണ് കാണാതായത്.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ വേമ്പനാട് കായലിൽ പള്ളിപ്പുറം മാട്ടേൽ തുരുത്തിന് സമീപമായിരുന്നു സംഭവം. ഉച്ചക്ക് ശേഷമാണ് നാലംഗസംഘം ഫൈബർ വള്ളത്തിൽ ചൂണ്ടയിടാൻ പോയത്. വൈകിട്ട് തിരികെ മടങ്ങും വഴി ശക്തമായ തിര(മോത)യിൽപെട്ട് വള്ളം മറിയുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ മറ്റ് വള്ളക്കാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. കാണാതായ മനുവിന്റെ ബന്ധു കറുകവെളി വിഥുൻ, കറുകവെളി ശ്യാം, ചങ്ങംമുത വിഷ്ണു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
മനുവിന്റെ അടുത്തുവരെ വള്ളക്കാർ എത്തിയെങ്കിലും അപ്പോഴേക്കും മുങ്ങിത്താഴുകയായിരുന്നു. വിവരം അറിഞ്ഞ് ചേർത്തലയിൽ നിന്നെത്തിയ പോലീസും, ഫയർഫോഴ്‌സും, ജലഗതാഗത വകുപ്പിന്റെ ആംബുലൻസ് ബോട്ടും രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. മത്സ്യത്തെഴിലാളികളും തിരച്ചിൽ നടത്തുന്നുണ്ട്. അപകടം അറിഞ്ഞ് നൂറുകണക്കിൻ നാട്ടുകാരും സംഭവസ്ഥലത്ത് തടിച്ചുകൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.