സുധീരന്‍െറ രാജി കോണ്‍ഗ്രസിന് ഗുണംചെയ്യും   –വെള്ളാപ്പള്ളി

ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് വി.എം. സുധീരന്‍ രാജിവെച്ചത് കോണ്‍ഗ്രസിന് ഗുണംചെയ്യുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ വേട്ടയാടി നടന്ന സുധീരന് ദൈവം തന്നെ അനുഭവം കൊടുത്തു. ഉമ്മന്‍ ചാണ്ടിയെയും മറ്റും വിഴുങ്ങാന്‍ നോക്കിയ ആളാണ് സുധീരന്‍. 
സുധീരന്‍ രാജിവെച്ചതോടെ കോണ്‍ഗ്രസ് പച്ചപിടിക്കുമെന്നും അവരുടെ പ്രസക്തി കൂടുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. രാജി സ്വാഭാവികമാണെന്ന് വരുത്താനാണ് സുധീരന്‍ ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ സോണിയ ഗാന്ധിയുടെ തീരുമാന പ്രകാരമാണ് സുധീരന് കസേര ഒഴിയേണ്ടി വന്നതെന്നും അദ്ദേഹം വാര്‍ത്തലേഖകരോട് പറഞ്ഞു. 
രാഷ്ട്രീയത്തിലെ സാമാന്യ മര്യാദ ലംഘിച്ചവരാണ് ബി.ജെ.പി കേരള ഘടകം. അവരുടെ നിലപാട് തറവേല പോലെയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - vellappally nateshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.