സതീശന് നല്ല രീതിയിൽ ഭരിക്കാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു -വെള്ളാപ്പള്ളി നടേശൻ; ‘കെ.സി വിജയത്തിന്റെ രാജശിൽപി’

ആലപ്പുഴ: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് നല്ല രീതിയിൽ, സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഒരു ഭരണം കാഴ്ച വെക്കുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ.

‘യു.ഡി.എഫ് 100 സീറ്റാണ് പറഞ്ഞതെങ്കിൽ പോലും 102 സീറ്റ് നേടുവാൻ സാധിച്ചു. രമേശനായാലും സതീശനായാലും വേണുഗോപാലായാലും എല്ലാവരും ഒരേമനസ്സോടുകൂടി തന്നെ യുഡിഎഫിനെ നയിച്ചു. ഭരണം പിടിച്ചെടുക്കുവാനുള്ള അവരുടെ പരിശ്രമത്തിൽ ഘടകകക്ഷികളും സജീവമായി സഹകരിച്ചു. അവർ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം നേടാൻ സാധിച്ചു.

ഒടുവിൽ സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുക്കുന്നു. അദ്ദേഹത്തിന് നല്ല രീതിയിൽ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഒരു ഭരണം കാഴ്ച വെക്കുവാൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

കെ.സി. വേണുഗോപാൽ മോശക്കാരനല്ല, ഇത്തവണത്തെ വിജയത്തിന്റെ രാജശിൽപി വേണുഗോപാൽ തന്നെയായിരുന്നു. ആളുകൊണ്ട് അർഥം കൊണ്ടും നയരൂപീകരണത്തിലും തന്ത്രങ്ങളിലുമെല്ലാം വളരെ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹം എംപി ആയിരുന്നു. എംപി ആയ ആൾ ഇങ്ങനെ ഒരു മത്സരം ആഗ്രഹിക്കുന്നു എന്ന് നമ്മൾ ആരും പ്രതീക്ഷിച്ചിട്ടില്ല. അദ്ദേഹം വളരെ ആത്മാർത്ഥമായി സമ്പത്ത് കൊണ്ടും ബുദ്ധി കൊണ്ടും ഈ വിജയത്തിന്റെ പ്രധാന ശിൽപിയായി. അഞ്ചു കൊല്ലം പ്രതിപക്ഷത്തിരുന്നുകൊണ്ട് ഭരണപക്ഷത്തെ വിമർശിച്ച് കേരളത്തിലെ ജനങ്ങളെ കൈയ്യിലെടുക്കുവാൻ സതീശിന് സാധിച്ചു എന്നത് ചെറുതായി കാണാൻ സാധിക്കില്ല’ -വെള്ളാപ്പള്ളി പറഞ്ഞു. 

Tags:    
News Summary - vellappally natesan welcomes vd satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.