Posted On
date_range Updated On
date_range ബി.ജെ.പിക്ക് ഞാന്‍ പിന്തുണ കൊടുത്തിട്ട് എന്ത് കാര്യം, ജനം കൊടുക്കുന്നില്ലല്ലോ - വെള്ളാപ്പള്ളി
ആലപ്പുഴ: കേരളത്തിൽ ബി.ജെ.പിക്ക് പൂർണ പിന്തുണ താൻ കൊടുത്തിട്ട് എന്തുകാര്യമെന്നും ജനം പിന്തുണ കൊടുക്കുന്നില്ലല്ലോ എന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതുകൊണ്ടല്ലേ ഒരു സീറ്റ് നേടി അകത്തിരിക്കാൻ കഴിയാത്തതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എൻ.ഡി.എക്ക് ഐക്യമില്ല. പരസ്പരം കലഹമാണ്. എന്നാൽ, അവർ വളർന്നു കൊണ്ടിരിക്കുകയാണ്. എതിരാളികളുടെ ദോഷം കൊണ്ടാണ് വളരുന്നത്. എൻ.ഡി.എ വളർന്നത് കൊണ്ട് ഗുണം എൽ.ഡി.എഫിന് കിട്ടിയില്ലേ?.
എൻ.ഡി.എ വോട്ട് പിടിച്ചത് കൊണ്ടാണ് സ്ഥിരമായി ജയിക്കുന്ന തോമസ് ഉണ്ണിയാടൻ തോറ്റതും സജി ചെറിയാൻ ജയിച്ചതും. എൻ.ഡി.എ വോട്ട് പിടിച്ചത് കൊണ്ട് വർക്കല കഹാർ പരാജയപ്പെട്ടു. എൻ.ഡി.എ എൽ.ഡി.എഫിന്‍റെ ഐശ്വര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.