അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർഥികൾ വേണം -വെള്ളാപ്പള്ളി

ചേർത്തല: അരൂർ, കോന്നി നിയമസഭാ മണ്ഡലങ്ങളിൽ ഹിന്ദു സ്ഥാനാർഥികൾ വേണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെയും സ്ഥാനാർഥികളായി പരിഗണിക്കണം. രണ്ടു പേർക്കും വിജയ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അരൂരിൽ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുക മര്യാദയാണ്. ഭൂരിപക്ഷ സമുദായത്തിന് പരിരക്ഷയും പരിഗണനയും ലഭിക്കണം. സി.പി.എമ്മിന്‍റെ എടാ പോടാ ശൈലി മാറണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

Tags:    
News Summary - Vellappally Natesan react to Kerala Assembly By Election -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.