ലീഗിന് കടുത്ത ഹിന്ദുവിരുദ്ധ നിലപാട് -വെള്ളാപ്പള്ളി

ആ​ല​പ്പു​ഴ: അ​ധി​കാ​ര​ക​സേ​ര​ക​ൾ ഉ​റ​പ്പാ​യ​തോ​ടെ മു​സ്​​ലിം ലീ​ഗ്​ ക​ടു​ത്ത ഹി​ന്ദു​വി​രു​ദ്ധ നി​ല​പാ​ടി​ലേ​ക്ക്​ മാ​റി​യെ​ന്ന്​ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. അ​ത്​ അ​വ​രു​ടെ സ​മീ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ മ​ന​സ്സി​ലാ​കും. നേ​താ​ക്ക​ളു​ടെ​യും അ​ണി​ക​ളു​ടെ​യും വാ​ക്കു​ക​ളി​ലും പ്ര​വൃ​ത്തി​ക​ളി​ലും അ​പ​ക​ട​ക​ര​മാ​യ ചി​ല സൂ​ച​ന​ക​ളു​ണ്ട്. മാ​റാ​ട് ക​ലാ​പം കേ​ര​ളം മ​റ​ന്നി​ട്ടി​ല്ല. മ​റ​ക്കാ​നും സാ​ധി​ക്കി​ല്ല. ലീ​ഗി​ന്റെ പു​തി​യ പ്ര​ക​ട​നം കാ​ണു​മ്പോ​ൾ പു​തി​യ മാ​റാ​ടു​ക​ളും മ​ല​ബാ​ർ ക​ലാ​പ​ങ്ങ​ളും ഇ​നി​യും സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്ന്​ ക​രു​തി​പ്പോ​കു​ന്നു. എ​സ്.​എ​ൻ.​ഡി.​പി ​യോ​ഗം ദ്വൈ​വാ​രി​ക​യാ​യ ‘യോ​ഗ​നാ​ദ’​ത്തി​​ൽ ‘മ​ല​ബാ​ർ ക​ലാ​പ​വും മാ​റാ​ടും ഞ​ങ്ങ​ൾ മ​റ​ക്കി​ല്ല’ എ​ന്ന ത​ല​​ക്കെ​ട്ടി​ലെ​ഴു​തി​യ മു​ഖ​പ്ര​സം​ഗ​ത്തി​ലാ​ണ്​ വെ​ള്ളാ​പ്പ​ള്ളി ലീ​ഗി​നെ ക​ട​ന്നാ​ക്ര​മി​ച്ച​ത്.

ലീ​ഗി​ന്‍റെ മ​ത​വി​വേ​ച​ന​ത്തെ​യും വ​ര്‍ഗീ​യ​ത​യെ​യും ശ​ക്ത​മാ​യി എ​തി​ര്‍ത്ത​തി​നാ​ണ് ത​ന്നെ വ​ര്‍ഗീ​യ​വാ​ദി​യെ​ന്ന് വി​ളി​ച്ച് തെ​രു​വി​ല്‍ ആ​ക്ഷേ​പി​ക്കു​ന്ന​ത്. കോ​ലം ക​ത്തി​ച്ചാ​ലും വെ​ല്ലു​വി​ളി​ച്ചാ​ലും താ​ന്‍ പേ​ടി​ച്ചോ​ടു​മെ​ന്ന ആ​ശ വെ​റു​തെ​യാ​ണ്. അ​തി​ലും വ​ലി​യ​പെ​രു​ന്നാ​ളി​ന് ബാ​പ്പ പ​ള്ളി​യി​ല്‍ പോ​യി​ട്ടി​​ല്ല. യു.​ഡി.​എ​ഫ് അ​ധി​കാ​ര​മേ​റും മു​മ്പ് ത​ന്നെ മു​സ്​​ലിം ലീ​ഗ് കേ​ര​ളം ഭ​രി​ച്ചു​തു​ട​ങ്ങി​യ ല​ക്ഷ​ണ​മാ​ണ്. സ​മു​ദാ​യ​ത്തെ ത​ക​ർ​ക്കാ​ൻ ലീ​ഗ​ല്ല, ഏ​ത് കൊ​ല​കൊ​മ്പ​ൻ വ​ന്നാ​ലും കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ശ​ക്തി എ​സ്.​എ​ൻ.​ഡി.​പി ​യോ​ഗ​ത്തി​നു​ണ്ടെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

വെള്ളാപ്പള്ളിയുടെ പ്രസ്താവന ജനം അംഗീകരിക്കില്ല -​കെ.സി

ആ​ല​പ്പു​ഴ: മു​സ്​​ലിം ലീ​ഗി​നെ​തി​രെ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വി​ഷം​ചീ​റ്റു​ന്ന പ്ര​സ്​​താ​വ​ന ജ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്​ എ.​ഐ.​സി.​സി ജ​ന​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി. ആ​ല​പ്പു​ഴ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണം തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. നാ​ട്ടി​ൽ വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ട്ടാ​ൽ ജ​നം അം​ഗീ​ക​രി​ക്കി​​ല്ലെ​ന്ന​തി​ന്‍റെ​ തെ​ളി​വാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം.

തൊ​ട്ട​തി​നും പി​ടി​ച്ച​തി​നും ലീ​ഗി​നെ ആ​ക്ര​മി​ക്കു​ന്ന ശൈ​ലി​ നാ​ട്ടി​ൽ സ്പ​ർ​ധ വ​ള​ർ​ത്താ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണ്. ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന​ത്​ ഇ​ത്ത​രം ത​മാ​ശ​ക​ള​ല്ല. പു​തി​യ സ​ർ​ക്കാ​റി​ലൂ​ടെ നാ​ടി​ന്​ എ​ന്തു​ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന​താ​ണ്. വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കി ക​ത്തി​ച്ച്​ പ്ര​ശ്ന​മു​ണ്ടാ​ക്ക​രു​ത്. കേ​ര​ളം അ​വ​ർ​ക്ക്​ പ​റ്റു​ന്ന നാ​ട​ല്ല. സ്​​നേ​ഹ​വും സൗ​ഹാ​ർ​ദ​വും വ​ള​രു​ന്ന നാ​ടാ​ണ്. യു.​ഡി.​എ​ഫി​ലെ ക​ക്ഷി​ക​ളി​ൽ ആ​രും മേ​ധാ​വി​ത്തം അ​ടി​ച്ചേ​ൽ​പി​ക്കി​ല്ല. എ​ല്ലാ​വ​രും പ​ര​സ്പ​രം ച​ർ​ച്ച​ചെ​യ്താ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക​നു​സ​രി​ച്ച്​ യു.​ഡി.​എ​ഫി​ന്‍റെ മി​ക​ച്ച ടീം ​മ​ന്ത്രി​സ​ഭ​യി​ൽ വ​രുമെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. 

മുസ്​ലിംവിരുദ്ധതയോട്​ യോജിക്കാനാവില്ല -ജി. സുധാകരൻ

ആ​ല​പ്പു​ഴ: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്റെ മു​സ്​​ലിം വി​രു​ദ്ധ​ത​യോ​ട്​ യോ​ജി​ക്കാ​നാ​വി​ല്ലെ​ന്ന്​ ജി. ​സു​ധാ​ക​ര​ൻ. ആ​ല​പ്പു​ഴ​യി​ൽ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ഇ​ന്ന​ലെ​വ​രെ പ​റ​ഞ്ഞ​ത്​ പി​ണ​റാ​യി വി​ജ​യ​ൻ അ​ധി​കാ​ര​ത്തി​ൽ വ​രു​​മെ​ന്നാ​ണ്. നാ​ളെ എ​ന്തു​പ​റ​യു​മെ​ന്ന്​ ആ​ർ​ക്ക​റി​യാം. വെ​ള്ളാ​പ്പ​ള്ളി പ​റ​യു​ന്ന​ത് കേ​ട്ട​ല്ല മു​സ്​​ലിം​ക​ൾ വോ​ട്ട് ചെ​യ്യു​ന്ന​ത്. മു​സ്​​ലിം ലീ​ഗ്​ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത​നി​ര​പേ​ക്ഷ​ത​യു​ള്ള പ്ര​സ്ഥാ​ന​മാ​ണ്, വ​ർ​ഗീ​യ ക​ക്ഷി​യ​ല്ല. ത​നി​ക്ക്​ വോ​ട്ടു​ചെ​യ്ത​തി​ൽ മു​സ്​​ലിം​വി​ഭാ​ഗ​മാ​ണ്​ ഒ​ന്നാ​മ​ത്​ നി​ൽ​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ സ​ഹാ​യി​ച്ച എ​ല്ലാ നേ​താ​ക്ക​ളെ​യും നേ​രി​ൽ​പോ​യി ക​ണ്ടു. അ​ക്കൂ​ട്ട​ത്തി​ൽ വെ​ള്ളാ​പ്പ​ള്ളി​യെ​യും ക​ണ്ട​തി​ൽ തെ​റ്റി​ല്ല. മ​ന്ത്രി​സ്ഥാ​നം കി​ട്ടാ​ൻ ആ​രു​ടെ​യ​ടു​ത്തും ശി​പാ​ർ​ശ​ക്ക്​ പോ​യി​ട്ടി​ല്ല. സ്ഥാ​ന​ങ്ങ​ൾ കി​ട്ടി​യാ​ൽ സ്വീ​ക​രി​ക്കു​മോ​യെ​ന്ന്​ ചോ​ദി​ച്ച​​പ്പോ​ൾ, അ​ത്​ കി​ട്ടി​യി​ട്ട്​ തീ​രു​മാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

Tags:    
News Summary - League has a strong anti-Hindu stance - Vellappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.