ശബരിമല: ബി.ജെ.പിക്കൊപ്പം സമരത്തിനില്ലെന്ന്​ വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായെ തള്ളി എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല സമരത്തിൽ ബി.ജെ.പിക്കൊപ്പം എസ്​.എൻ.ഡി.പിയില്ലെന്ന്​ വെള്ളാപ്പള്ളി പറഞ്ഞു.

ബി.ഡി​.ജെ.എസിനെയായിരിക്കും അമിത്​ ഷാ ഉദ്ദേശിച്ചത്​. ഭക്​തർക്കൊപ്പം എസ്​.എൻ.ഡി.പിയുണ്ടാകുമെങ്കിലും പ്രത്യക്ഷ സമരത്തിനില്ല. യുവതി പ്രവേശനം സംബന്ധിച്ച വിധിക്കെതിരെ പുന:പരിശോധന ഹരജി നൽകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

നേരത്തെ ശിവഗിരിയിൽ നടന്ന പരിപാടിയിൽ ബി.ജെ.പി നടത്തുന്ന ശബരിമല സമരത്തിന്​ എസ്​.എൻ.ഡി.പിയും ഒപ്പമുണ്ടാകണമെന്ന്​ അമിത്​ ഷാ ആവശ്യപ്പെട്ടിരുന്നു. എൻ.എസ്​.എസും എസ്​.എൻ.ഡി.പിയും ഒന്നിച്ച്​ നിൽക്കണമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ നിലപാട്​ വ്യക്​തമാക്കി വെള്ളാപ്പള്ളി രംഗത്തെത്തിയത്​​.

Tags:    
News Summary - Vellapalli on sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.