വെള്ളാപ്പള്ളി നടേശന്റെ പ്രസംഗം വിവാദത്തിൽ. ആത്മഹത്യ ചെയ്ത എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശനെ അവഹേളിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി പ്രസംഗിച്ചത്. പെണ്ണുപിടിയനായിരുന്ന മഹേശന്‍റെ പല കാര്യങ്ങളും പുറത്ത് പറയാൻ കൊള്ളാത്തവയാണെന്നും കോടിക്കണിക്കന് രൂപയാണ് പാവപ്പെട്ട സ്ത്രീകളില്‍നിന്ന് തട്ടിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശൻ ഉള്‍പ്പെടുയള്ളവരെ പ്രതി ചേര്‍ത്ത് പുതിയ കേസെടുക്കാന്‍ അടുത്തിടെ കോടതി നിർദേശം നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആത്മഹത്യ പ്രേരണയ്ക്കും ഗൂഢാലോചനക്കും മാരാരിക്കുളം പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഈ സാഹചര്യത്തിലാണ് കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി നേതൃത്വം രാഷ്ട്രീയ വിശദീകരണയോഗം വിളിച്ചു കൂട്ടിയത്.
തന്നെയും മകനെയും യോഗ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള ഗുഢോലചനയുടെ ഭാഗമാണ് പുതിയ കേസെന്ന് വിമർശിച്ച വെള്ളാപ്പള്ളി നടേശൻ പ്രസംഗത്തിലുടനീളം കെകെ മഹേശനെ വ്യക്തിപരമായി അപമാനിക്കാനാണ് ശ്രമിച്ചത്. അഴിമതിക്കേസിൽ പിടിപ്പിക്കപ്പെടുമെന്നായപ്പോള്‍ ആത്ഹമത്യ ചെയ്തതിന് താന്‍ എന്തു പിഴച്ചും എന്നും വെള്ളാപ്പളളി ചോദിച്ചു. എസ്എന്‍ഡിപി യോഗത്തിന്‍റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഉടൻ തന്നെ നടക്കും. ഇൗ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി വിമർശനം കടുപ്പിച്ചതെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.