വെഹിക്കിൾ സൂപ്പർവൈസർക്ക് കോവിഡ്; മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവിസ് നിർത്തി

മലപ്പുറം: പനിയെത്തുടർന്ന് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള സർവിസുകൾ നിർത്തി. തിരൂർ-മഞ്ചേരി, പാലക്കാട്-കോഴിക്കോട്, തൃശൂർ സർവിസുകളാണ് നിർത്തിവെച്ചത്.

വെഹിക്കിൾ സൂപ്പർവൈസറായ 53കാരനാണ് വൈറസ് ബാധ. ഇതോടെ ഇദ്ദേഹവുമായി സമ്പർക്കമുണ്ടായ ജില്ല ട്രാൻസ്പോർട്ട് ഓഫിസറും ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ഒമ്പതു പേർ നിരീക്ഷണത്തിലാണ്.

ഡിപ്പോയിൽ 200ഓളം ജീവനക്കാരുണ്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിലായിരുന്ന വെഹിക്കിൾ സൂപ്പർവൈസറെ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

അതേസമയം, പ്രവാസികളെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കരിപ്പൂർ വിമാനത്താവളത്തിലേക്ക് ബസ്സുകൾ അയക്കുന്നത് തുടരും. സ്റ്റേഷൻ മാസ്റ്റർ ഓഫിസും പ്രവർത്തിക്കും.

Tags:    
News Summary - vehicle supervisor tested positive for covid -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.