ഏഴിന് ചരക്കുവാഹന പണിമുടക്ക് 

തൃശൂര്‍: മോട്ടോര്‍ വാഹനരംഗത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും ഹരിത ട്രൈബ്യൂണലും കൈക്കൊള്ളുന്നത് തെറ്റും അശാസ്ത്രീയവുമായ നിയമങ്ങളാണെന്ന് ലോറി ഓണേഴ്സ് ഫെഡറേഷന്‍ ഓഫ് കേരള. ഇതില്‍ പ്രതിഷേധിച്ച് നിര്‍മാണമേഖലയിലുള്‍പ്പെടെയുള്ള സംസ്ഥാനത്തെ ചരക്ക്വാഹനങ്ങള്‍ ഈമാസം ഏഴിന് പണിമുടക്കുമെന്ന്  ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  

ഈ നിയമങ്ങള്‍ തിരുത്താത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അവര്‍ പറഞ്ഞു. മുച്ചക്രവാഹനങ്ങള്‍ മുതല്‍ ലോറികള്‍ വരെ പണിമുടക്കില്‍ പങ്കെടുക്കും.  15 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, വാഹന രജിസ്ട്രേഷന്‍ ഉള്‍പ്പെടെ ഫീസ് നിരക്കുകള്‍  വര്‍ധിപ്പിച്ച തീരുമാനം റദ്ദാക്കുക, ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ സേവനനികുതി പിന്‍വലിക്കുക, ടിപ്പര്‍ ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സമയക്രമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന്  ഭാരവാഹികളായ പി.കെ. ജോണ്‍, കെ.ബി. പുരുഷോത്തമന്‍ ജോണ്‍സണ്‍, സി.എ. വിശ്വനാഥന്‍, രാജു നെല്ലിപറമ്പില്‍ എന്നിവര്‍ പറഞ്ഞു. 

Tags:    
News Summary - vehicle strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.