കൊച്ചി: കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഇനി സ്കൂൾ അധികൃതരും കേസിൽ കുടുങ്ങും. വാഹനം അപകടത്തിൽപ്പെടുകയോ വാഹനം സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തുകയോ ചെയ്താൽ സ്കൂൾ അധികൃതരെ കൂടി കേസിൽ പ്രതിചേർക്കാനാണ് തീരുമാനം. ഇതിനാവശ്യമായ വ്യവസ്ഥകളടക്കം ഉൾപ്പെടുത്തി ഡി.ജി.പിയുടെ നിർദേശപ്രകാരം പുതിയ മാർഗരേഖ തയാറാക്കിവരുകയാണ്.
സ്കൂൾ വാഹനങ്ങൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിലാണ് നടപടി. സ്കൂൾ വാഹനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഡ്രൈവർക്ക് പുറമെ സ്കൂൾ അധികൃതരിലും രക്ഷിതാക്കളിലും നിക്ഷിപ്തമാക്കും വിധമാണ് െഎ.ജി പി. വിജയെൻറ നേതൃത്വത്തിൽ മാർഗരേഖ തയാറാക്കുന്നത്. മോേട്ടാർ വാഹന, പൊലീസ്, വിദ്യാഭ്യാസ വകുപ്പുകൾ സമർപ്പിച്ച നിർദേശങ്ങൾ കൂടി പരിഗണിച്ചാകും മാർഗരേഖക്ക് അന്തിമരൂപം നൽകുക. സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസും മോേട്ടാർ വാഹന വകുപ്പും നേരേത്ത പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. ഡ്രൈവറുടെ അശ്രദ്ധയെ പഴിചാരി സ്കൂൾ അധികൃതർ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. ഇൗ സാഹചര്യത്തിലാണ് സ്കൂൾ അധികൃതർക്ക് കൂടുതൽ ഉത്തരവാദിത്തം വരുന്ന വിധത്തിൽ മാർഗരേഖ കൊണ്ടുവരുന്നത്. ഇതിന് മുന്നോടിയായി ഡി.ജി.പി അടുത്തിടെ യോഗം വിളിച്ചുചേർത്തിരുന്നു.
വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ മാർഗരേഖയിൽ ഉണ്ടാകും. വിദ്യാർഥികളെ സംബന്ധിച്ച രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുക, വാഹന രേഖകൾ മാസത്തിൽ ഒരിക്കൽ നിർബന്ധമായും പരിശോധിക്കുക, മോേട്ടാർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന പരിശീലനത്തിൽ പെങ്കടുത്തതിെൻറ സർട്ടിഫിക്കറ്റ് ഡ്രൈവർമാർക്ക് നിർബന്ധമാക്കുക, ഡ്രൈവർമാരെ നിയമിക്കുേമ്പാൾ അവരുടെ പശ്ചാത്തലം അന്വേഷിക്കുക തുടങ്ങിയ നിർേദശങ്ങളാണ് മാർഗരേഖയിൽ ഉൾപ്പെടുത്തുന്നതിനായി മോേട്ടാർ വാഹന വകുപ്പ് സർപ്പിച്ചിട്ടുള്ളത്. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന വാഹനങ്ങളെ ആശ്രയിക്കുന്ന രക്ഷിതാക്കളെ നിരുത്സാഹപ്പെടുത്താനുള്ള ബാധ്യതയും സ്കൂൾ അധികൃതർക്ക് ഉണ്ടാകും. ഇതോടൊപ്പം രക്ഷിതാക്കൾക്കിടയിൽ ബോധവത്കരണം നടത്താനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.