Posted On
date_range Updated On
date_range വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചു
കോഴിക്കോട്:വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചു. കോഴിക്കോട്-വയനാട് ജില്ലാ കലക്ടര്‍മാരും ജനപ്രതിനിധികളും അടക്കം ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. നിരോധനം നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും.
ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതടക്കം പതിവായതോടെയാണ് നിരോധനം വന്നത്. ചുരം റോഡ് വീതികൂട്ടി നവീകരിക്കാനും സി.സി.ടി.വി അടക്കമുള്ളവ സ്ഥാപിക്കാനും വൈദ്യുതീകരിക്കാനും ചുരത്തിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യാനും ധാരണയായിട്ടുണ്ട്. ചുരം സുരക്ഷ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.