തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് 10 ദിവസങ്ങളിലായി ആകെ 2228 മഴക്കാല പ്രത്യേക പരിശോധനകള്‍ നടത്തിയതായി മന്ത്രി വീണ ജോര്‍ജ്. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 479 പരിശോധനകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 1749 പരിശോധനകളുമാണ് നടത്തിയത്.
ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 741 സാമ്പിളുകള്‍ ശേഖരിച്ചു. 58 പേര്‍ക്ക് നോട്ടീസ് നല്‍കി. 2546 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.
സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 10 ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1749 പരിശോധനകള്‍ നടത്തി. 278 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകള്‍, 1381 സര്‍വൈലന്‍സ് സാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്കായി ശേഖരിച്ചു. 146 കോമ്പൗണ്ടിംഗ് നോട്ടീസ്, 225 റെക്ടിഫിക്കേഷന്‍ നോട്ടീസ് എന്നിവ വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നല്‍കി. 7.74 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.