തിരുവനന്തപുരം: സി.പി.എമ്മുമായി ചേർന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സ്വന്തമാക്കിയ മാണിഗ്രൂപ് നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപ്പത്രം വീക്ഷണം. മാണിയുടെ യാത്ര കനാനിലേക്കോ നരകത്തിലേക്കോ എന്ന തലക്കെേട്ടാട് കൂടിയ എഡിറ്റോറിയലിൽ മാണിയുടെ നടപടി രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതാണെന്നും ദേവദാസികളെപ്പോലെ ആരുടെ മുമ്പിലും ആടാനും പാടാനുമുള്ള മാണിയുടെ രാഷ് ട്രീയ അശ്ലീലത ആരെയും ലജ്ജിപ്പിക്കുന്നതാണെന്നും വിമർശിക്കുന്നു.
യു.ഡി.എഫിൽ നിന്നുകൊണ്ട് എൽ.ഡി.എഫ് സഹായത്തോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താൻ മാണി നടത്തിയ വിഫല ശ്രമങ്ങൾ ആർക്കും മറക്കാനാവില്ല. മൂന്നര പതിറ്റാണ്ട് കാലത്തെ യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് മാണി തെരുവിലേക്കിറങ്ങിയപ്പോൾ പിന്നാലെയിറങ്ങിയ പൂവാലൻമാരെ മാണി മോഹിപ്പിച്ചു. യു.ഡി.എഫ് അല്ലെങ്കിൽ എൽ.ഡി.എഫ് അതുമല്ലെങ്കിൽ ബി.ജെ.പി എന്ന തത്വദീക്ഷയില്ലാത്ത നിലപാടാണ് മാണിയുടേത്.
ഇന്ദുലേഖയില്ലെങ്കില്‍ തോഴി മതിയെന്ന വികല നിലപാടുകള്‍ കെ.എം മാണിയും കൂട്ടരും ഉപേക്ഷിച്ചേ മതിയാവൂ. യു.ഡി.എഫില്‍ മാണിക്ക് മാന്യതയോടെ പൂമുഖത്ത് കൂടെ കടന്നുവരാം. എൽ.ഡി.എഫിലാണെങ്കില്‍ അടുക്കള വാതിലിന്റെ സാക്ഷ നീക്കി ജാരനെപ്പോലെ പതുങ്ങിച്ചെല്ലാം. ഏത് വേണമെന്ന് നിശ്ചയിക്കേണ്ടത് കെ.എം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണെന്ന് പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.