Posted On
date_range Updated On
date_range കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ല; വി.ഡി സതീശൻ
കോഴിക്കോട്: കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു, പൊലീസ് നിർവീര്യമെന്ന് വി.ഡി സതീശൻ. പാലക്കാട് മലമ്പുഴയിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സതീശൻ.
അന്വേഷണ ഘട്ടത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല. കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ല. ദൃക്‌സാക്ഷി പറഞ്ഞത് പ്രധാനപ്പെട്ടകാര്യം. കൊന്നത് ആരെന്ന് പൊലീസ് കണ്ടുപിടിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സംഭവങ്ങളിലും മറ്റുള്ളവരെ പഴിചാരുന്നവരാണ് സി.പി.ഐ.എം, നാട്ടിൽ നടക്കുന്ന ആക്രമണങ്ങൾക്കും, സ്വർണക്കടത്തിനും മയക്കുമരുന്നിനുമെല്ലാം പിന്നിൽ സി.പി.ഐ.എം ആണെന്നും സതീശൻ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് കുന്നംങ്കാട് ജംഗ്ഷനിൽവെച്ച് ബൈക്കിലെത്തിയ സംഘങ്ങൾ ഷാജഹാനെ വെട്ടിവീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.